ചന്തപ്പുരയിൽ വെച്ച് മാരുതി ഡിസയർ കാറിൽ കടത്തുകയായിരുന്ന 23 കിലോയോളം കഞ്ചാവുമായി 2 പേർ പോലീസ് പിടിയിൽ.




തൃശ്ശൂർ റൂറൽ ജില്ലയിലെ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ പരിധിയിലെ ചന്തപ്പുരയിൽ വെച്ച് മാരുതി ഡിസയർ കാറിൽ കടത്തുകയായിരുന്ന 23 കിലോയോളം കഞ്ചാവുമായി 2 പേരെ തൃശ്ശൂർ റൂറൽ ഡാൻസഫ് സംഘവും കൊടുങ്ങല്ലൂർ പോലീസും ചേർന്ന് പിടികൂടി. തൃശ്ശൂർ റൂറൽ ജില്ല പോലീസ് മേധാവി നവ്നീത് ശർമ്മ ഐപിഎസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പ്രത്യേക പോലീസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് വാഹന സഹിതം പ്രതികൾ പിടിയിലായത്. 1.ജയേഷ്, ചിറക്കൽ ഹൗസ്, ഏലൂർ സൗത്ത്, ഉദ്യോഗമണ്ഡൽ, എറണാകുളം, 2.അൻസൽ അഷറഫ്, S/O അഷറഫ്, തൈപ്പറമ്പിൽ ഹൗസ്, മങ്ങാട്ടുകവല തൊടുപുഴ എന്നിവരെയാണ്. തൃശ്ശൂർ റൂറൽ ഡിസിബി ഡിവൈഎസ്പി .ഉല്ലാസ് കുമാർ, കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി .കെ രാജു, എന്നിവരുടെ നേതൃത്വത്തിൽ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ അരുൺ ബി. കെ, എസ്. ഐ സാലിം,തൃശ്ശൂർ റൂറൽ ഡാൻസഫ് എസ്. ഐ മാറായ മാരായ സ്റ്റീഫൻ വി. ജി, പ്രദീപ് സി. Aarb, ജയകൃഷ്ണൻ പി .പി , റോയ് പൗലോസ്, എ എസ്ഐ മാരായ മൂസ, സിൽജോ, സൂരജ് വി. ദേവ്, ലിജു ഇയ്യാനി, എസ്. സി. പി. ഒ മാരായ ബിനു എം .ജെ , റെജി എ .യു , ഷിജോ തോമസ്, ബിജു.സി .കെ , സോണി സേവിയർ,സിപിഒ മാരായ നിഷാന്ത്, ഷിൻ്റോ, സൈബർ സെൽ പോലീസ് ഉദ്യോഗസ്ഥൻ ലാലു പ്രസാദ്, കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ S I സെബി, ASI മിനി, GSCPO ജിജിൻ, CPO മാരായ വിഷ്ണു, സുമേഷ് എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഒഡിഷയിൽ നിന്നും കാറിൽ ഡിക്കിയിൽ രഹസ്യമായാണ് കഞ്ചാവ് കൊണ്ടുവന്നിരുന്നത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് പോലീസ് സംഘം നടത്തിയ സമർത്ഥമായ അന്വേഷണത്തെ തുടർന്നാണ് പ്രതികളെ പിടികൂടാൻ സാധിച്ചത്.
ഒഡിഷയിൽ നിന്നും കൊടുങ്ങല്ലൂർ, പറവൂർ, ആലുവ, എറണാകുളം, എന്നിവിടങ്ങളിലേക്ക് മൊത്തമായി കഞ്ചാവ് കടത്തുകയാണ് പ്രതികൾ ചെയ്തിരുന്നത്. പ്രതികൾ ഒഡിഷയിൽ നിന്നും കഞ്ചാവ് വാങ്ങിച്ച ആളുകളെയും, വിൽപന നടത്തുന്ന ആളുകളെയും പറ്റി വിശദമായ അന്വേഷണം ആരംഭിച്ചു കഴിഞ്ഞു.


• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.