കണ്ണൂർ സർവകലാശാലയിൽ ഡാറ്റ കച്ചവടം. സിൻഡിക്കേറ്റ് യോഗം തടസ്സപ്പെടുത്തി എം.എസ്.എഫ്; പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. 25 October



കണ്ണുർ: സർവകലാശാലയിൽ കെ റീപ്പിൻ്റെ മറവിൽ ഡാറ്റ കച്ചവടം. കെ റീപ്പിൻ്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് കണ്ണൂർ സർവകലാശാല തിടുക്കപ്പെട്ട് മഹാരാഷ്ട്ര കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിക്ക് കരാർ നൽകിയതിലൂടെ വിദ്യാർത്ഥികളുടെ സ്വകാര്യ വിവരങ്ങളുടെ സുരക്ഷിതത്വത്തിൽ ആശങ്കയുണ്ടെന്ന് എം.എസ്.എഫ്. വൈസ് ചാൻസിലർ ഉൾപ്പടെ പങ്കെടുത്ത സിൻഡിക്കേറ്റ് യോഗം പ്രവർത്തകർ തടസ്സപ്പെടുത്തി. സർവകാലാശാലയുടെ കവാടം താഴിട്ട് പൂട്ടിയാണ് പ്രവര്ത്തകർ ഉപരോധ സമരം നടത്തിയത്.ഉപരോധ സമരം എം എസ് എഫ് സംസ്ഥാന ജനറൽ സെക്രട്ടറി സി കെ നജാഫ് ഉദ്ഘാടനം ചെയ്തു, ജില്ലാ പ്രസിഡൻ്റ് നസീർ പുറത്തീൽ അധ്യക്ഷത വഹിച്ചു. സിൻഡിക്കേറ്റ് യോഗത്തിലേക്ക് കടന്ന് കയറാൻ ശ്രമിച്ച സംസ്ഥാന ജനറൽ സെക്രട്ടറിസി കെ നജാഫ്,ജില്ലാ പ്രസിഡൻ്റ് നസീർ പുറത്തീൽ, ജില്ലാ ഭാരവാഹികളായ ഷഹബാസ് കായ്യത്ത്, തസ്ലീം അടിപ്പാലം, സർവകലാശാല സെനറ്റ് മെമ്പർമാരയാ ടി. കെ ഹസീബ്, ടി. പി ഫർഹാന, സക്കീർ തയിറ്റേരി, സൽമാൻ പുഴാതി, അസ്‌ലം കടന്നപ്പള്ളി ഉൾപ്പടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.

• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.