കണ്ണൂരിൽ സിബിഐ ഓഫീസർ ചമഞ്ഞ് പണം തട്ടിയ സംഘത്തെ കണ്ണൂർ ടൗൺ പോലീസ് പിടികൂടി.
കണ്ണൂർ : കണ്ണൂരിൽ സിബിഐ ഓഫീസർ ചമഞ്ഞ് പണം തട്ടിയ സംഘം അറസ്റ്റിൽ. തൃശൂർ ശാന്തിനഗർ പള്ളിവളപ്പിൽ ഹൗസിൽ ജിതിൻ ദാസ് (20), ആലപ്പുഴ സകരിയ വാർഡിലെ യാഫി പുരയിടം ഹൗസിൽ ഇർഫാൻ ഇഖ്ബാൽ (23) എന്നിവരാണ് അറസ്റ്റിലായത്. ചാലാട് മണൽ സ്വദേശിയെ വാട്‌സ് ആപ്പിൽ വിളിച്ച് സിബിഐ അറസ്റ്റ് ചെയ്‌തതായി പറഞ്ഞ് 12 ലക്ഷത്തിലധികം തട്ടുകയായിരുന്നു. കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ നടന്ന ശാസ്ത്രീയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. എസ്ഐമാരായ പി.പി ഷമീൽ, സവ്യസാചി, പ്രദീപൻ, എം. അജയൻ, എ എസ് ഐ സി.രഞ്ചിത്ത്, നാസർ എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.
- അബൂബക്കർ പുറത്തീൽ, ന്യൂസ് ഓഫ് കേരളം, കണ്ണൂർ ഡെസ്ക്.

Comments