പള്ളികളും അമ്പലങ്ങളും കേന്ദ്രീകരിച്ച് സ്ഥിരമായി മോഷണം നടത്തുന്നയാളെ പിടികൂടി.

 

കോഴിക്കോട് :  പള്ളികളും അമ്പലങ്ങളും കേന്ദ്രീകരിച്ച് സ്ഥിരമായി മോഷണം നടത്തുന്നയാളെ കസബ പോലീസും ടൗൺ അസിസ്റ്റൻറ് കമ്മീഷണർ അഷ്റഫ് ടി കെ യുടെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സക്വാഡും ചേർന്ന് പിടികൂടി. ഫറോക്ക് വെസ്റ്റ് നെല്ലൂർ സ്വദേശി മനോജ് കുമാർ (58) എന്നയാളെ ആണ് 
അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം ഏഴാം തീയതിയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. ശ്രീകണ്ഠേശ്വരം ക്ഷേത്രത്തിലെ ശാന്തികാരുടെ റൂമിനകത്ത് സൂക്ഷിച്ചിരുന്ന 75000 രൂപയോളം വില വരുന്ന നാല് മൊബൈൽ ഫോണുകൾ പ്രതി മോഷ്ടിച്ച കടന്നു കളയുകയായിരുന്നു. ശാന്തി മഠം റൂമിൽ മൊബൈൽ ഫോൺ വെച്ച് പൂജാദികർമ്മങ്ങൾ ചെയ്തു തിരിച്ചുവന്നു നോക്കിയപ്പോൾ ആണ് മൊബൈൽ ഫോൺ മോഷണം പോയ വിവരം ശ്രദ്ധയിൽപ്പെടുന്നത്. ശ്രീകണ്ഠേശ്വരം ക്ഷേത്ര ഭാരവാഹികളുടെ പരാതി പ്രകാരം കസബ പോലീസ് കേസെടുത്തു അന്വേഷണം നടത്തവേ ക്ഷേത്രത്തിൻറെ അകത്തും പുറത്തും ഉള്ള സിസിടിവി ദൃശ്യങ്ങളും സമീപത്തുള്ള ഷോപ്പുകളിലെ സി സി ടി വി ദൃശ്യങ്ങൾളും പരിശോധിച്ചതിൽ കസബ പോലീസ് പ്രതിയെ തിരിച്ചറിയുകയുകയായിരുന്നു. സംഭവശേഷം ഒളവിൽ പോയ പ്രതിയെ ഇന്നലെ തൃശ്ശൂർജില്ലയിലെ ചാലക്കുടിയുള്ള ഒരു ബാറിൽ വച്ച് കസ്റ്റഡി യിൽഎടുക്കുകയായിരുന്നു. വിശദമായി ചോദ്യം ചെയ്തതിൽ പ്രതിക്ക് സമാനമായ രണ്ട് കേസ് സുൽത്താൻബത്തേരിയിലും മലപ്പുറത്തുംഉള്ളതായുംഅറിവായിട്ടുണ്ട്. ചിത്രകല പ്രാവീണ്യമുള്ള പ്രതി ക്രിസ്ത്യൻ ദേവാലയങ്ങളിലെ പുരോഹിതരുമായി അടുപ്പത്തിലാകുകയും അവർക്ക് വേണ്ട ചിത്രങ്ങളും ചുമരു എഴുത്തുകളും എഴുതി കൊടുക്കുകയും വിശ്വാസം പിടിച്ചുപറ്റിയ ശേഷം അവിടെ നിന്ന് മോഷണം നടത്തി മുങ്ങുകയുമാണ്ഇയാളുടെ രീതി. കസബ ഇൻസ്പെക്ടർ ഗോപകുമാർ ജി , സബ്ബ് ഇൻസ്പെക്ടർ ജഗമോഹൻ ദത്തൻ ആർ, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ സജേഷ് കുമാർ പി, സീനിയർ സി. പി. ഒ. രാജീവ് കുമാർ പാലത്ത് ,സി.പി.ഒ ഷിംജിത്ത് സിറ്റി ക്രൈം സക്വാഡിലെ ഷാലു എം , സുജിത്ത് സി കെ, സൈബർ സെല്ലിലെ സ്കൈലേഷ് എന്നിവരായിരുന്നു അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.


• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.