ചലച്ചിത്ര, സീരിയൽ നടൻ മേഘനാഥൻ അന്തരിച്ചു.



ചലച്ചിത്ര, സീരിയൽ നടൻ മേഘനാഥൻ അന്തരിച്ചു. അന്തരിച്ച നടൻ ബാലൻ കെ നായരുടെ മകനാണ്. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കവേയാണ് മരണം. ഷൊർണൂരിലായിരുന്നു താമസം.
ഹരിഹരൻ സംവിധാനം ചെയ്ത വിഖ്യാത മോഹൻലാൽ ചിത്രം പഞ്ചാഗ്നിയായിരുന്നു ആദ്യ ശ്രദ്ധേയ ചിത്രം. ചെങ്കോൽ എന്ന സിബിമലയിൽ ചിത്രത്തിലെ വേഷവും ഏറെ ശ്രദ്ധേയമായി. ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലെ നിരാശ്രയനായ വികലാംഗൻ്റെ വേഷവും മേഘനാഥന് ഏറെ ജനപ്രീതി നൽകി. പഞ്ചാഗ്നി, ചെങ്കോൽ, ചമയം ,ഈ പുഴയും കടന്ന് ,ഒരു മറവത്തൂർ കനവ് ,തച്ചിലേടത്ത് ചുണ്ടൻ, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, ഉത്തമൻ ,താന്തോന്നി , സൺഡേ ഹോളിഡേ, തുടങ്ങിയവ ചിത്രങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ചു. സുസ്മിതയാണ് ജീവിതപങ്കാളി. ഇവർക്ക് പാർവതി എന്നൊരു മകളുണ്ട്. മൃതദേഹം പാലക്കാട് ഷൊർണൂരിലെ തറവാട്ടിലേക്ക് കൊണ്ടുവരും.


• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.