കണ്ണൂർ ലിറ്റററി ഫെസ്റ്റ് സുവനീർ പ്രകാശനം ചെയ്തു.
കണ്ണൂർ : കണ്ണൂർ ജവഹർലാൽ നെഹ്റു പബ്ലിക് ലൈബ്രറി ആൻഡ് റിസർച്ച് സെൻറർ ആഭിമുഖ്യത്തിൽ നടന്ന കണ്ണൂർ ലിറ്റററി ഫെസ്റ്റ് ഒന്നാം എഡിനോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സുവനീർ പ്രകാശനം ചെയ്തു. കണ്ണൂർ പ്രസ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ ലിറ്റററി ഫെസ്റ്റ് ഡയറക്ടർ സി വി ബാലകൃഷ്ണൻ പ്രസ് ക്ലബ് പ്രസിഡണ്ട് സി സുനിൽകുമാറിന് നൽകി സുവനീർ പ്രകാശനം ചെയ്തു. സംഘാടക സമിതി വർക്കിങ് ചെയർമാൻ അഡ്വ ടി.ഒ.മോഹനൻ
ലിറ്റററി ഫെസ്റ്റ് കോ-ഓർഡിനേറ്റർ ബാലകൃഷ്ണൻ കൊയ്യാൽ ലൈബ്രറി സെക്രട്ടറി എം രത്നകുമാർ സംഘാടക സമിതി ട്രഷറർ കെ പി ജയബാലൻ, സുവനീർ എഡിറ്റർ പി.കെ. ശ്യാംസുന്ദർ എന്നിവർ പങ്കെടുത്തു.

Comments