റെയിന്‍ബോ ഹമീദ് ഹാജി നിര്യാതനായി.
കണ്ണൂര്‍: സുന്നി നേതാവും വ്യാപാര പ്രമുഖനുമായ റെയിന്‍ബോ ടി.പി ഹമീദ് ഹാജി (70) നിര്യതനായി. കേരള മുസ്ലിം ജമാഅത്ത് കണ്ണൂര്‍ ജില്ലാ ഫിനാന്‍സ് സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. റെയിന്‍ബോ ബിസിനസ് ഗ്രൂപ്പ് ചെയര്‍മാനാണ്. അബുദാബി, ദുബൈ, മസ്‌കത്ത് എന്നിവിടങ്ങളില്‍ ഹോട്ടല്‍ ഗ്രൂപ്പിന് ബ്രാഞ്ചുകളുണ്ട്. തളിപ്പറമ്പ് അല്‍ മഖര്‍ ഉപദേശ സമിതിയംഗവും മര്‍കസ്, മാട്ടൂല്‍ മന്‍ശഅ് തുടങ്ങിയ സ്ഥാപനങ്ങളുടെ സഹകാരിയുമായിരുന്നു. കണ്ണൂരിലെ റെയിന്‍ബോ സ്യൂട്ട് ഉടമയാണ്.
പഴയങ്ങാടി ക്രസന്റ് എഡുക്കേഷന്‍ ട്രസ്റ്റ് ചെയര്‍മാന്‍, റിംസ് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ വൈസ് ചെയര്‍മാന്‍, പയ്യന്നൂര്‍ സബാ ഹോസ്പിറ്റല്‍ ചെയര്‍മാന്‍ എന്നീ പദവികളില്‍ പ്രവര്‍ത്തിച്ചു വരികയാണ്. കണ്ണൂരിലെ ജിംകെയര്‍ ആശുപത്രി ചെയര്‍മാനായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന അദ്ദേഹം എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് നിര്യാതനായത്. ബറടക്കം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് പഴയങ്ങാടി ചൂട്ടാട് പള്ളി ഖബര്‍സ്ഥാനില്‍ നടക്കും. പുതിയങ്ങാടി ചൂട്ടാട് കുഞ്ഞിമുഹമ്മദ് മുസ്ലിയാരുടെയും സാറയുടെയും മകനാണ്. ഭാര്യ: ഖദീജ. മക്കള്‍: മുഹമ്മദ്, മിദ്ലാജ്, ബുശ്റ, സൈബുന്നിസ, മന്‍സൂറ, അമീറ.

Comments