പോക്സോ കേസിൽ പ്രതിക്ക് മൂന്ന് വർഷം തടവും 25,000/- രൂപ പിഴയും ശിക്ഷ.
പാലക്കാട് : പോക്സോ കേസിൽ പ്രതിക്ക് മൂന്ന് വർഷം തടവും 25,000/- രൂപ പിഴയും ശിക്ഷ. ബാലികയോട് ലൈംഗിക അതിക്രമം നടത്തിയ കേസ്സിൽ കൊടുവായൂർ കുരുടൻ കുളമ്പ് അഭിഷേക് (22)നെയാണ്പാലക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ പോക്സോ കോടതി ജഡ്ജി ടി സഞ്ജു മൂന്നുവർഷം തടവും 25,000/- രൂപ പിഴയും ശിക്ഷ വിധിച്ചത്. പിഴ അടക്കാത്ത പക്ഷം മൂന്നുമാസം അധിക തടവ് അനുഭവിക്കണം.
29/5/23 തീയതി 12 മണിക്ക് പ്രതി അതിജീവിതയുടെ വീട്ടിൽ വച്ച് ലൈംഗിക അതിക്രമം നടത്തി എന്നാണ് പ്രോസിക്യൂഷൻ വാദം. പുതുനഗരം പോലീസ് രജിസ്റ്റർ ചെയ്ത കേസ് അന്നത്തെ എസ് ഐ മാരായിരുന്ന സാബു സി എസ്, മുജീബ് ഐ, സുജികുമാർ എസ് എന്നിവർ അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചു. എ എസ് ഐ ഷെൽവം അന്വേഷണ ഉദ്യോഗസ്ഥനെ സഹായിച്ചു.
പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ശ്രീമതി സി രെമിക ഹാജരായി. ASI സതി പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിച്ചു. പിഴത്തുക കൂടാതെ അതിജീവിതയ്ക്ക് അധിക ധനസഹായത്തിനും വിധിയായി.

Comments