അയ്യപ്പഭക്തർക്ക് ശബരിമലയുമായി ബന്ധപ്പെട്ട് അറിയേണ്ട വസ്തുതകളും വിവരങ്ങളും വിരൽത്തുമ്പിലെത്തിച്ച് ജില്ലാ പോലീസ് .
പത്തനംതിട്ട : അയ്യപ്പഭക്തർക്ക് ശബരിമലയുമായി ബന്ധപ്പെട്ട് അറിയേണ്ട വസ്തുതകളും വിവരങ്ങളും വിരൽത്തുമ്പിൽ ലഭ്യമാക്കിയിരിക്കുകയാണ് ജില്ലാ പോലീസ്. ജില്ലാ പോലീസ് മേധാവി വി. ജി. വിനോദ് കുമാറിന്റെ നിർദേശാനുസരണം ജില്ലാ പോലീസ് സൈബർ സെൽ തയ്യാറാക്കിയ 'ശബരിമല - പോലീസ് ഗൈഡ്' എന്ന പോർട്ടലിലൂടെ യാണ് ഇത് സാധ്യമാക്കിയിരിക്കുന്നത്. QR കോഡ് സ്കാൻ ചെയ്യുന്നതിലൂടെ കാണാവുന്ന രീതിയിൽ ഇംഗ്ലീഷ് ഭാഷയിൽ തയാർ ചെയ്തിരിക്കുന്ന പോലീസ് ഗൈഡിൽ തീർത്ഥാടകർക്ക് ആവശ്യമായ എല്ലാ പ്രധാന വിവരങ്ങളും അയ്യപ്പ ഭക്തർ ചെയ്യേണ്ടതും ചെയ്യാൻ പാടില്ലാത്തതുമായ കാര്യങ്ങളും മറ്റു നിർദേശങ്ങളും അടങ്ങിയിരിക്കുന്നു.

Comments