യുവാക്കളുടെയും കോളേജ് വിദ്യാർത്ഥികളുടെയും പേരിൽ ബാങ്ക് അക്കൗണ്ടുകൾ ആരംഭിച്ച് ലക്ഷക്കണക്കിന് രൂപയുടെ അനധികൃത പണമിടപാട് നടത്തിയ സംഘത്തിലെ മൂന്നു പേർ അറസ്റ്റിൽ.
കൈപ്പമംഗലം: യുവാക്കളുടെയും കോളേജ് വിദ്യാർത്ഥികളുടെയും പേരിൽ ബാങ്ക് അക്കൗണ്ടുകൾ ആരംഭിച്ച് ലക്ഷക്കണക്കിന് രൂപയുടെ അനധികൃത പണമിടപാട് നടത്തിയ സംഘത്തിലെ മൂന്നു പേരെ കൈപ്പമംഗലം പോലീസ് അറസ്റ്റ് ചെയ്തു. താജുദ്ദീൻ (52) ആനക്കോട്ട് വീട്, കാക്കത്തുരുത്തി, റെമീസ് (26),കാക്കശ്ശേരി വീട്ടിൽ, കൈപ്പമംഗലം, അബ്ദുൽ മാലിക്ക് (54) ചമ്മണ്ണിയിൽ വീട്ടിൽ, ചളിങ്ങാട് എന്നിവരാണ് അറസ്റ്റിലായത്
ഈ സംഘം യുവാക്കളെ ആകർഷിച്ച് അവരുടെ പേരിൽ ബാങ്ക് അക്കൗണ്ടുകൾ ആരംഭിക്കാൻ പ്രേരിപ്പിക്കുകയും അക്കൗണ്ടുകൾ വഴി വലിയ തോതിൽ പണം ഇടപാടുകൾ നടത്തുകയും ചെയ്തു. ട്രേഡിംഗിനായും നികുതി ഒഴിവാക്കുന്നതിനായും അക്കൗണ്ട് ഉപയോഗിക്കുന്നുവെന്ന് യുവാക്കളെ തെറ്റിദ്ധരിപ്പിച്ചു. അക്കൗണ്ടുകളിലേക്ക് വന്ന പണം ചെക്കുകൾ വഴി പിൻവലിപ്പിച്ച് ചെറുകമ്മീഷൻ നൽകി തങ്ങൾ കൈക്കലാക്കുന്നതായിരുന്നു ഇവരുടെ രീതി. ഇത്തരത്തിൽ പണം കൈമാറിയ യുവാക്കളുടെ അക്കൗണ്ടുകൾ ഫ്രീസ് ചെയ്യപ്പെടുകയും വിവിധ സംസ്ഥാനങ്ങളിലെ പോലീസ് ഇവർക്ക് നോട്ടീസ് അയക്കുകയും ചെയ്തു. അക്കൗണ്ടുകളിലെ പണം തട്ടിപ്പ് പ്രവർത്തനങ്ങളിലൂടെ നേടിയതാണെന്ന് മനസ്സിലായ യുവാക്കൾ പോലീസിൽ പരാതിപ്പെട്ടതോടെയാണ് ഈ സംഘം പിടിയിലായത്. തൃശ്ശൂർ ജില്ലാ പോലീസ് മേധാവി ഡോ. നവനീത് ശർമ്മ ഐ.പി.എസ്ന്റെ നിർദ്ദേശാനുസരണം കൊടുങ്ങല്ലൂർ ഡിവൈഎസ്പി വി.കെ. രാജുവിന്റെ മേൽനോട്ടത്തിൽ കൈപ്പമംഗലം എസ്.എച്ച്.ഒ ഷാജഹാൻ എം, എസ്.ഐ സൂരജ് കെ.എസ്, എ.എസ്.ഐ ഹരിഹരൻ പി.വിm സീനിയർ സിപിഒ മുഹമ്മദ് റാഫി, സിപിഒ മുഹമ്മദ് ഫറൂക്ക്
എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.

Comments