സ്കൂട്ടറിൽ ക്രെയിനിടിച്ച് നഴ്സിങ് വിദ്യാർഥിനി മരിച്ചു.
പെരിന്തൽമണ്ണ ജൂബിലി ജംങ്ങ്ഷനിൽ ക്രെയിൻ സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം. കോഴിക്കോട് - പാലക്കാട് ദേശീയ പാതയിൽ പെരിന്തൽമണ്ണ ജൂബിലി ജംങ്ങ്ഷനിൽ ക്രെയിൻ സ്കൂട്ടറിൽ ഇടിച്ച് സ്കൂട്ടർ യാത്രക്കാരി മരണപ്പെട്ടു. മലപ്പുറം പെരിന്തൽമണ്ണ പാണമ്പി ഇ.എം.എസ് നഴ്സിംഗ് കോളേജിന് സമീപം നേഹയാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടോടെയായിരുന്നു അപകടം.
പരിക്കേറ്റ നേഹയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപെടുകയായിരുന്നു. അൽഷിഫ നഴ്സിംഗ് കോളേജിലെ ബി. എസ്. സി നേഴ്സിങ് വിദ്യാർത്ഥിനിയാണ് മരണപ്പെട്ട നേഹ. കഴിഞ്ഞ ആഴ്ച്ചയിലായിരുന്നു നേഹയുടെ നിക്കാഹ് നടന്നത്. സ്കൂട്ടറിന്റെ പിന്നിലിരുന്ന് സഞ്ചരിക്കുകയായിരുന്നു നേഹ. പെരിന്തൽമണ്ണ ജൂബിലി ജംക്‌ഷനിൽനിന്ന് സ്കൂട്ടർ തിരിക്കാനായി നിൽക്കുമ്പോൾ ക്രെയിനിന്റെ മുൻചക്രം സ്കൂട്ടറിനു പിന്നിൽ ഇടിച്ചു. ഇടിയുടം ആഘാതത്തിൽ സ്കൂട്ടറിനു പിന്നിൽ ഇരിക്കുകയായിരുന്ന നേഹ റോഡിലേക്ക് വീഴുകയും ക്രെയിനിന്റെ പിൻചക്രം ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു.

Comments