വയോധികയ്ക്ക് മകൻ്റെ ഉപദ്രവത്തിൽ നിന്ന് സംരക്ഷണം ഉറപ്പാക്കാൻ മന്ത്രി നിർദ്ദേശം നൽകി.
തൃശൂർ : മകൻ്റെ ഉപദ്രവത്തിൽ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് കരുതലും കൈത്താങ്ങും അദാലത്തിൽ വന്ന 76 ക്കാരിയായ വയോധികയ്ക്ക് ആശ്വാസം. തൃശ്ശൂർ ജില്ലയിലെ പാറളം ഗ്രാമപഞ്ചായത്തിലെ റോസ്സിയായിരുന്നു പരാതിക്കാരി. പരാതി അനുഭാവപൂർവ്വം കേട്ട ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദു പരാതിയിൽ ഉടനടി പരിഹാരം ഉണ്ടാക്കി വയോധികരായ മാതാപിക്കളുടെ സംരക്ഷണം ഉറപ്പാക്കാൻ തൃശ്ശൂർ ആർ. ഡി.ഒ.ക്ക് നിർദ്ദേശം നൽകി.
കരുതലും കൈത്താങ്ങും തൃശ്ശൂർ താലൂക്ക് അദാലത്തിൽ 20 പട്ടയങ്ങൾ വിതരണം ചെയ്തു.
പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കാൻ മന്ത്രിമാരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന കരുതലും കൈത്താങ്ങും അദാലത്തിൻ്റെ ഭാഗമായി തൃശ്ശൂർ ടൗൺ ഹാളിൽ നടത്തിയ താലൂക്ക്തല അദാലത്തിൽ 20 പട്ടയങ്ങൾ കൈമാറി.
തൃശ്ശൂർ താലൂക്കിലെ ഒല്ലൂർ വില്ലേജിലെ നവജ്യോതി നഗറിൽ 13 ഉം ശാന്തിനഗറിൽ 7 ഉം പട്ടയങ്ങളാണ് വിതരണം ചെയ്തത്.
കോർപ്പറേഷൻ്റെ ഉടമസ്ഥതയിലുള്ള ഭൂമി വിട്ടുനൽകാത്തതുകാരണം കാലങ്ങളായി പട്ടയം കൊടുക്കാൻ കഴിയാതിരുന്ന ഭൂമിക്കാണ് ഇപ്പോൾ പ്രശ്നങ്ങൾ പരിഹരിച്ച് റവന്യൂ വകുപ്പ് എൽഎ പട്ടയങ്ങൾ നൽകിയത്.


Comments