പോലീസും മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻറ് സംയുക്തമായി അപകട പാതയിൽ സംയുക്ത പരിശോധന
തൃശ്ശൂർ റൂറൽ പോലീസും തൃശൂർ മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെൻറ് സംയുക്തമായി തൃശ്ശൂർ റൂറൽ പോലീസ് സ്റ്റേഷൻ പരിധികളിൽ വിവിധ സ്ഥലങ്ങളിലായി നടത്തിയ വാഹന പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ചതിൽ 12 കേസും, അമിതവേഗതയിൽ വാഹനമോടിച്ചതിൽ 8 പെറ്റി കേസും, അശ്രദ്ധമായ വാഹനമോടിച്ചതിന് 12 പെറ്റി കേസും, ഹെൽമെറ്റ് ഉപയോഗിക്കാതെ വാഹനം ഉപയോഗിച്ചത് 221 പേർക്കെതിരെയും, അശ്രദ്ധമായ പാർക്കിംഗ് 78 പേർക്കെതിരെയും, ബൈക്കിൽ ട്രിപ്പിൾ റൈഡ് നടത്തിയ 8 പേർക്കെതിരെയും, അപകടകരമായ ഓവർടേക്കിങ് നടത്തിയ 10 പേർക്കെതിരെയും, മൊത്തം 550 പേർക്കെതിരെ നടപടി എടുക്കുകയും, 300500 രൂപ പിഴ ഈടാക്കുകയും ചെയ്തു.

Comments