ഫിൻജാൽ ചുഴലിക്കാറ്റിൻ്റെ ഭാഗമായി കാലാവസ്ഥ മുന്നറിയിപ്പ് പ്രകാരം ഇടുക്കി ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാൽ കുമളിയിൽ നിന്നും മുക്കുഴി, സത്രം വഴി ശബരിമലക്കുള്ള കാനന പാതയിലൂടെയുള്ള അയ്യപ്പഭക്തന്മാരുടെ യാത്ര കാലാവസ്ഥ അനുകൂലമാകുന്നത് വരെ താൽക്കാലികമായി നിരോധിച്ചു.
ഫിൻജാൽ ചുഴലിക്കാറ്റിൻ്റെ ഭാഗമായി കാലാവസ്ഥ മുന്നറിയിപ്പ് പ്രകാരം ഇടുക്കി ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചതിനാൽ കുമളിയിൽ നിന്നും മുക്കുഴി, സത്രം വഴി ശബരിമലക്കുള്ള കാനന പാതയിലൂടെയുള്ള അയ്യപ്പഭക്തന്മാരുടെ യാത്ര കാലാവസ്ഥ അനുകൂലമാകുന്നത് വരെ താൽക്കാലികമായി നിരോധിച്ചു.ശബരിമല കാനന പാതയിലും പരിസരത്തും ശക്തമായ മഴ പെയ്യുന്ന പശ്ചാത്തലത്തിലാണിത്. ഉത്തരവ് കർശനമായി നടപ്പാക്കുന്നതിനായി ജില്ലാ പോലീസ് മേധാവി , ഡെപ്യൂട്ടി ഡയറക്ടർ, പെരിയാർ ടൈഗർ റിസർവ്, വെസ്റ്റ് ഡിവിഷൻ എന്നിവരെ ചുമതലപ്പെടുത്തിയതായും ജില്ലാ കളക്ടർ വി വിഘ്നേശ്വരി അറിയിച്ചു.

Comments