ഉപതിരഞ്ഞെടുപ്പ് : അവധി പ്രഖ്യാപിച്ചു.
ആലപ്പുഴ: ഉപ-തിരഞ്ഞെടുപ്പ് നടക്കുന്ന ആലപ്പുഴ ജില്ലയിലെ ആര്യാട് ബ്ലോക്ക്-01 വളവനാട് നിയോജകമണ്ഡലം, പത്തിയൂർ ഗ്രാമപഞ്ചായത്ത്-12-എരുവ നിയോജകമണ്ഡലം എന്നിവയുടെ പോളിംഗ് സ്റ്റേഷനുകളായി പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഗവ.എച്ച്.എസ് പൊള്ളേത്തൈ,ടി.എം.പി.എൽ.പി.എസ് കലവൂർ, സെൻറ് ജോസഫ് പബ്ലിക്ക് സ്കൂൾ പൊള്ളത്തെ,ഗവ.എസ്.കെ.വി.എൽ.പി.എസ്.പത്തിയൂർ, ഗവ.എൽ.പി.ബി.എസ്.എരുവ എന്നിവക്ക് ഡിസംബർ 9 (തിങ്കൾ), ഡിസംബർ 10 (ചൊവ്വ) തീയതികളിലും, വളവനാട് നിയോജകമണ്ഡലം (മാരാരിക്കുളം തെക്ക് ഗ്രാമപഞ്ചായത്തിലെ 1,2,3,4,5,20 എന്നീ വാർഡുകൾ ഉൾപ്പെടുന്നു), എരുവ നിയോജകമണ്ഡലം എന്നിവയുടെ പരിധിയിൽ വരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ/ അർദ്ധ സർക്കാർ സ്ഥാപനങ്ങൾക്കും വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ 10 (ചൊവ്വാഴ്ചയും) തീയതിയും, അവധി പ്രഖ്യാപിച്ച് ജില്ല കളക്ടർ ഉത്തരവായി. ഉപ-തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഓഫീസുകൾക്കും ഉദ്യോഗസ്ഥർക്കും ഈ ഉത്തരവ് ബാധകല്ല.
Comments