ക്ഷേത്രദർശനത്തിനിടെ മാല മോഷണം; നഷ്ടപെട്ടത് പതിനാറര പവനോളം, പ്രതികളെ പിടികൂടി.



തൃശ്ശൂർ വടക്കുനാഥ ക്ഷേത്രത്തിൽ നിന്നും പൂങ്കുന്നം സ്വദേശിയുടെ 8 പവനോളം തൂക്കം വരുന്നതും ചൂണ്ടൽ സ്വദേശിയുടെ എട്ടര പവനോളം തൂക്കം വരുന്നതുമായ മാലകൾ മോഷണം പോയ കേസിലെ പ്രതികളായ ചെന്നൈ പാളയം സ്വദേശി ശെൽവി (35), മധുരൈ എം എസ് കോളനി സ്വദേശി പാർവ്വതി (41), മധുരൈ മടക്കുളം സ്വദേശി സരസ്വതി (69), ചെന്നൈ സ്വദേശി അമ്മു (70) എന്നിവരെയാണ് ഈസ്റ്റ് പോലീസ് പിടികൂടിയത്. 14.09.2024 15.09.2024 എന്നീ ദിവസങ്ങളിലായാണ് ആഭരണങ്ങൾ മോഷണം പോയത്. പിന്നീട് പരാതിക്കാർ ഈസ്റ്റ് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ഈസ്റ്റ് പോലീസ് ഇൻസ്പെ്കടർ ജിജോ എം ജെ പരാതിയിൽ കേസ് റെജിസ്റ്റർ ചെ്യത് അന്വേഷണം ആരംഭിക്കുകയും ചെ്യതു. 
ഗുരുവായൂർ ഏകാദശിക്ക് നടന്ന മാല സ്നാച്ചിങ്ങ് ദൃശ്യങ്ങൾ
എ െഎ സാങ്കേതിക വിദ്യഉപയോഗിച്ച്ക്രിമിനൽ ഗ്യാലറിയിൽ 
ലഭിച്ച ഫോട്ടോകൾ കാണിച്ചു കൊടുത്തതിൽ സ്ഥിരമായി അമ്പലങ്ങളിലും ബസ്സുകളിലും മോഷണം ചെയ്തു നടക്കുന്ന ശെൽവി എന്ന സ്ത്രീയുടെ ഫോട്ടോ കണ്ട് പരാതിക്കാരികൾ തിരിച്ചറിയുകയായിരുന്നു. 
തുടർന്ന് സിറ്റി പോലീസ് കമ്മീഷണർ ഇളങ്കോ ആർ|ഐപിഎസിൻെറ നിർദ്ദേശ പ്രകാരം അസിസ്റ്റൻറ് കമ്മീഷണർ സലീഷ് എൻ ശങ്കരൻെറ നേതൃത്വത്തിലുള്ള അന്വേഷണസംഘം പല സ്ഥലങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. അന്വേഷണത്തിൽ ശെൽവിയും കൂട്ടരും ആലുവായിലുണ്ടെന്ന് കണ്ടെത്തുകയും ആലുവ എളമക്കരിയിലുള്ള ലോഡ്ജിൽ നിന്നും പ്രതികളെ പിടികൂടുകയും ചെയ്തു. സന്ധ്യ എന്നുവിളിക്കുന്ന ശെൽവിക്ക് എർണാകുളം ചേർച്ചല തൃക്കാക്കര വലപ്പാട എന്നീ പോലീസ് സ്റ്റേഷനുകളിലായി 4 ക്രിമിനൽ കേസുകളും,  
പാർവ്വതിക്ക് ലക്ഷ്മി എന്ന പേരിൽ എർണാകുളം, ഉദയംപേരൂർ, വലപ്പാട് എന്നീ സ്റ്റേഷനുകളിലായി നാല് ക്രിമിനൽ കേസുകളും, ഉള്ളതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.  
പ്രതികളും കൂട്ടാളികളും കേരളത്തിലെ വിവിധ ഉത്സവ സമയത്ത് കൂട്ടമായി വന്ന് കേരളത്തിലെ പല സ്ഥലങ്ങളിലും താമസിച്ച് ഉത്സ ദിവസങ്ങളിൽ ക്ഷേത്രങ്ങളിൽ വരുന്ന സ്ത്രീകളുടേയും കുട്ടികളുടേയും പ്രായമായവരുടേയും വിലപ്പിടിപ്പുളള വസ്തുക്കളും സ്വർണ്ണാഭരണങ്ങളും അതിവിദഗ്ദമായി മോഷണം നടത്തുകയാണ് ചെയ്യുന്നത്. മോഷണം ചെയ്ത വ സ്തുക്കൾ മിനിറ്റുകൾക്കുളിൽ കൈമാറ്റം െചയ്യുകയും പിന്നീട് അവ തമിഴ്നാട്ടിൽ കൊണ്ടു പോയി വില്പ്പന നടത്തി ആർഭാഡ ജീവിതം നയിച്ചു വരുന്നതുമാണ് ഇവരുടെ രീതി. ഇത്തരം കുറ്റകൃത്യം നടത്തുന്നതിനിടയില്ഴ പിടിക്കപ്പെട്ടാൽ പേരുകൾ മാറ്റി മാറ്റി പറഞ്ഞും അസുഖം അഭിനയിച്ചും രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തിരുന്നു. 
അസിസ്റ്റൻറ് കമ്മീഷണർ സലീഷ് എൻ ശങ്കരൻെറ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ ഇൻസ്പെ്കടർ ജിജോ, സബ് ഇൻസ്പെ്കടർമാരായ ബിപിൻ നായർ, സുനിൽ, ഫീസ്റ്റോ, അസിസ്റ്റൻറ് സബ് ഇൻസ്പെ്കടർമാരായ രതിമോൾ, ദുർഗ്ഗ, എന്നിവരും പളനിസ്വാമി, അജ്മൽ, സൂരജ്, സുനീബ്, ശ്രീജിത്ത്, സ്റ്റൈനി, പ്രദീപ്, ശരത്ത്, സുഷീൽ, നിതിൻ, ജിതിൻ, അബിബിലായി എന്നിവരും കൂടാതെ സാഗോക്ക് ടീം അംഗങ്ങളും ഉണ്ടായിരുന്നു.


• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.