കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട; വലിയ ചാക്കിൽ അകത്തു പ്ലാസ്റ്റിക് കവറിനുള്ളിൽ പോളിത്തീൻ കവറിലാക്കി ഒതുക്കി കെട്ടി വെച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
കണ്ണൂർ : കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വൻ കഞ്ചാവ് വേട്ട. കണ്ണൂർ എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജനാർദ്ധനൻ പി.പിയുടെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം കണ്ണൂർ ആർ. പി. എഫ് പാർട്ടിയുമായി ചേർന്ന് കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയ സംയുക്ത പരിശോധനയിൽ മൂന്നാം നമ്പർ പ്ലാറ്റ്ഫോമിൻ്റെ വടക്ക് വശത്ത് വെച്ച് ഉടമസ്ഥനില്ലാത്ത നിലയിൽ 19.615 കിലോഗ്രാം കഞ്ചാവ് കണ്ടെടുത്തു. റെയിൽവേ സ്റ്റേഷനിലേയും പരിസര പ്രദേശങ്ങളിലേയും സിസിടിവി പരിശോധിച്ചതിൽ പ്രതിയെ കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. പ്രതിയെ കണ്ടെത്തുന്നതിനുള്ള ഊർജ്ജിത ശ്രമത്തിലാണ് എക്സൈസും ആർ പി എഫും. വലിയ ചാക്കിൽ അകത്തു പ്ലാസ്റ്റിക് കവറിനുള്ളിൽ പോളിത്തീൻ കവറിലാക്കി ഒതുക്കി കെട്ടി വെച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പരിശോധന സംഘത്തിൽ പ്രിവൻ്റീവ് ഓഫീസർ നിസാർ കൂലോത്ത്, എക്സൈസ് ഇൻലിജൻസ് അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ഷജിത്ത് കണ്ണിച്ചി, പ്രിവൻ്റീവ് ഓഫീസർ (ഗ്രേഡ്) ജിതേഷ് സി , സിവിൽ എക്സൈസ് ഓഫീസർ നിഖിൽ പി, എ ഇ ഐ (ഗ്രേഡ്) ഡ്രൈവർ ഇസ്മായിൽ.കെ , ആർ പി എഫ് സബ് ഇൻസ്‌പെക്ടർമാരായ സജി അഗസ്റ്റിൻ , വി.വി സഞ്ജയ് കുമാർ , ആർ പി എഫ് വനിത ഹെഡ് കോൺസ്റ്റബിൾ രമിത. പി , ആർ പി എഫ് ഹെഡ് കോൺസ്റ്റബിൾ അബ്ദുൾ സത്താർ എന്നിവർ ഉണ്ടായിരുന്നു.

Comments