കണ്ണൂര്‍ സിറ്റിയില്‍ 7 പേര്‍ക്ക് തെരുവ് നായകളുടെ കടിയേറ്റു;
കണ്ണൂര്‍: കണ്ണൂര്‍ സിറ്റിയില്‍ 7 പേര്‍ക്ക് തെരുവ് നായകളുടെ കടിയേറ്റു. പരിക്കേറ്റവര്‍ ജില്ലാ ആശുപത്രിയിലും പരിയാരം മെഡിക്കല്‍ കോളേജിലും ചികിത്സ തേടി. അഞ്ചുകണ്ടി, കോട്ടക്ക് താഴെ, വലിയകുളം എന്നീ സ്ഥലങ്ങളിലാണ് തെരുവ് നായകളുടെ അക്രമണം ഉണ്ടായത്. വെള്ളിയാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. 2 കുട്ടികള്‍ ഉള്‍പ്പെടെ ഏഴ് പേരെയാണ് തെരുവ് നായ കടിച്ചത്. ഹാരിസ് (62), അനസ് (12), വഹീദ് (34), നിസാര്‍ (62), ഹവ്വ (12), സുരേഷ്(50), അഷിര്‍ (38) എന്നിവര്‍ക്കാണ് കടിയേറ്റത്. വിവരം അറിഞ്ഞ് തെരുവ് നായയുടെ അക്രമത്തിൽ കടിയേറ്റവരെ കണ്ണൂർ കോർപ്പറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ സിയാദ് തങ്ങള്‍, കൗണ്‍സിലര്‍ അഷറഫ് ചിറ്റുളി, ജില്ലാ മുസ്ലീം ലീഗ് പ്രസിഡണ്ട് അബ്ദുള്‍ കരീം ചേലേരി, മുസ്ലിംലീഗ് മേഖല പ്രസിസണ്ട് അൽതാഫ് മാങ്ങാടൻ എന്നിവര്‍ ജില്ലാ ആശുപത്രിയിലെത്തി. അക്രമം കാണിച്ച നായയെ പിടി കൂടുന്നതിന് സജ്ജീകരണങ്ങളുമായി സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചിട്ടില്ല. ഈ പരിസരങ്ങളിൽ തുടർ ദിവസങ്ങളിൽ പരിശോധന നടത്തി നായയെ പിടികൂടുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് മേയർ പറഞ്ഞു.
ന്യൂസ് ഓഫ് കേരളം, കണ്ണൂർ സിറ്റി.

Comments