കണ്ണൂർ സിറ്റിയിലെ വിവിധ പ്രദേശങ്ങളിൽ തെരുവ് നായകളുടെ ആക്രമണം നിത്യ സംഭവമാണെന്ന് ഡി.വൈ.എഫ്.ഐ സിറ്റി മേഖല കമ്മിറ്റി; ഇത്തരത്തിലുള്ള തെരുവ് നായ ആക്രമണങ്ങൾ നടന്നുവരുന്നത് കണ്ണൂർ കോർപ്പറേഷൻ തെരുവ് നായകളെ നിയന്ത്രിക്കുന്നതിന് കാട്ടുന്ന അലംഭാവമെന്നും ഡി.വൈ.എഫ്.ഐ സിറ്റി മേഖല.
കണ്ണൂർ സിറ്റി : കണ്ണൂർ സിറ്റിയിലെ വിവിധ പ്രദേശങ്ങളിൽ തെരുവ് നായകളുടെ ആക്രമണം നിത്യ സംഭവമാണെന്ന് ഡി.വൈ.എഫ്.ഐ സിറ്റി മേഖല കമ്മിറ്റി പ്രസ്ഥാവനയിലൂടെ അറിയിച്ചു. കഴിഞ്ഞ ദിവസം കൊച്ചി പള്ളി മൈതാനപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിൽ കുട്ടികളെയും മുതിർന്നവരെയും ആക്രമിക്കുന്ന സ്ഥിതി ഉണ്ടായിട്ടുണ്ട്. രക്ഷിതാക്കൾ കുട്ടികളെ സ്കൂൾ, മദ്രസ തുടങ്ങിയ സ്ഥലങ്ങളിൽ അയക്കുന്നതും തെരുവ് നായകൾ അക്രമിക്കുമോ എന്ന് ഭയന്നാണെന്നും ഡി.വൈ.എഫ്.ഐ സിറ്റി മേഖല കമ്മിറ്റി പ്രസ്ഥാവനയിലൂടെ അറിയിച്ചു. കണ്ണൂർ കോർപ്പറേഷൻ തെരുവ് നായകളെ നിയന്ത്രിക്കുന്നതിന് കാട്ടുന്ന അലംഭാവമാണ് ഇത്തരത്തിലുള്ള തെരുവ് നായ ആക്രമണങ്ങൾ നടന്നുവരുന്നത് ഡോഗ് ഷെൽട്ടറും നായകളെ വന്ദീകരണം ചെയ്യുന്നതു ഉൾപ്പെടെയുള്ളവ നടക്കാത്ത ഏക കോർപ്പറേഷൻ കണ്ണൂർ കോർപ്പറേഷനാണെന്നും . കണ്ണൂർ ജില്ലാ പഞ്ചായത്ത് കോർപ്പറേഷനോട് ജില്ലാ പഞ്ചായത്തിന്റെ ഡോഗ് ഷെൽട്ടറിലേക്ക് നായകളെ വന്ദീകരണം നടത്തുന്നതിനും മറ്റും കൊണ്ടുവരാൻ പറഞ്ഞിട്ട് പോലും ഇതുവരെയും യാതൊരു നടപടിയും എടുക്കാതെ ജനങ്ങളുടെ ജീവൻ വച്ച് രാഷ്ട്രീയം കളിക്കുകയാണ് എന്നും ഡി.വൈ.എഫ്.ഐ സിറ്റി മേഖല കമ്മിറ്റി പ്രസ്ഥാവനയിലൂടെ അറിയിച്ചു. തെരുവ് നായകളെ ഉടനെ നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് കോർപ്പറേഷൻ മേയർക്ക് ആദ്യപടി എന്ന നിലയിൽ ഡി.വൈ.എഫ്.ഐ സിറ്റി മേഖല കമ്മിറ്റി നിവേദനം നൽകി. സിറ്റി മേഖല സെക്രട്ടറി. ശ്രീജേഷ്, പ്രസിഡന്റ് വിഷ്ണു, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ സുഹൈൽ, നസൽ തുടങ്ങിയവർ പങ്കെടുത്തു.തുടർന്നും കണ്ണൂർ കോർപ്പറേഷൻ അലംഭാവം തുടരുകയാണെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഡി.വൈ.എഫ്.ഐ സിറ്റി മേഖല കമ്മിറ്റി പ്രസ്താവനിലൂടെ അറിയിച്ചു

Comments