ഐ ടി ഐ ക്യാമ്പസിലെ അക്രമത്തിനെതിരെ പ്രതിഷേധമിരമ്പി; കണ്ണൂർ ജില്ലയിലെ ക്യാമ്പസുകളിൽ വിദ്യാഭ്യാസ ബന്ദ് പൂർണ്ണം.
കണ്ണൂർ : ഐ ടി ഐ ക്യാമ്പസ്സിൽ ജനാധിപത്യം ഉറപ്പാക്കാൻ പ്രിൻസിപ്പലടക്കം ഇടപെടണമെന്ന് ആവശ്യപ്പെടാൻ ചെന്ന കെ എസ് യു പ്രവർത്തകരെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് കെ എസ് യു ജില്ലാ കമ്മിറ്റി ആഹ്വാനം ചെയ്ത വിദ്യാഭ്യാസ ബന്ദ് പൂർണ്ണമെന്ന് കെ എസ് യു. പ്രിൻസിപ്പലിന്റെയടക്കം അധികാരികളുടെ നിരുത്തരവാദ സമീപനമാണ് ഇത്തരം അക്രമങ്ങളിലേക്ക് ഐ ടി ഐ ക്യാമ്പസിനെ കൊണ്ട് പോകുന്നതെന്നും അക്രമങ്ങൾക്ക് നേതൃത്വം കൊടുക്കുന്ന എസ് എഫ് ഐ പ്രവർത്തകരെ കോളേജിൽ നിന്നും സസ്പന്റ് ചെയ്ത് കോളേജിലെ സമാധാനന്തരീക്ഷം പുനസ്ഥാപിക്കണമെന്നും കെ എസ് യു ജില്ലാ പ്രസിഡന്റ് എം സി അതുൽ ആവശ്യപ്പെട്ടു.

Comments