പുതിയതെരുവിൽ അപകടത്തിൽപ്പെട്ട കാറിൽ നിന്നും മയക്കുമരുന്ന് കണ്ടെത്തി.
കണ്ണൂർ : പുതിയതെരുവിൽ അപകടത്തിൽപ്പെട്ട കാറിൽ നിന്നും മയക്കുമരുന്ന് കണ്ടെത്തി. കാറിൽ നിന്നും 1.88 ഗ്രാമോളം എംഡിഎംഎയാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച പുലർച്ചെ തളിപ്പറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന കാർ ഡിവൈഡറിലേക്ക് ഇരച്ചുകയറുകയായിരുന്നു. അപകടം നടന്നയുടൻ കാറിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. വളപട്ടണം എസ്.എച്ച്.ഒ ടി പി സുമേഷിൻ്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.
- ന്യൂസ് ഓഫ് കേരളം, കണ്ണൂർ

Comments