ബാങ്കിൽ പണയം വച്ച സ്വർണത്തിന് പകരം മുക്കുപണ്ടം വച്ച് തട്ടിപ്പ് നടത്തിയ അസി. മാനേജർ പിടിയിൽ.
കണ്ണൂർ: ബാങ്കിൽ പണയം വച്ച സ്വർണത്തിന് പകരം മുക്കുപണ്ടം വച്ച് തട്ടിപ്പ് നടത്തിയ ബാങ്ക് ഉദ്യോഗസ്ഥൻ അറസ്റ്റിൽ. കേരള ഗ്രാമീൺ ബാങ്ക് താഴെ ചൊവ്വാ ബ്രാഞ്ച് അസി. മാനേജർ കണ്ണാടിപറമ്പിലെ വി സുജേഷ് ആണ് പിടിയിലായത്.
34 ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങളാണ് ബാങ്കിലെ ലോക്കറിൽ നിന്നും കൈവശപ്പെടുത്തിയത്. ഇതിന് പകരമായി മുക്ക് പണ്ടം ലോക്കറിൽ വെക്കുകയായിരുന്നു. 2024 ജൂൺ മാസം 24 നും ഡിസംബർ 13 വരെയുള്ള കാലയളവിലാണ് അസി. മാനേജറായ പ്രതി തട്ടിപ്പ് നടത്തിയത്. ബാങ്ക് സീനിയർ മാനേജർ ഇ ആർ വൽസല ടൗൺ പോലീസിൽ നൽകിയ പരാതിയെ തുടർന്ന്കണ്ണൂർ ടൗൺ എസ്.എച്ച്.ഒ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്.

Comments