എടക്കാട് പോലീസ് സ്റ്റേഷന് സമീപം റെയിൽവേ ട്രാക്കിൽ ട്രെയിൻ തട്ടി വിദ്യാർത്ഥി മരിച്ചു. 01 January 2025
ന്യൂസ് ഓഫ് കേരളം, കണ്ണൂർ
കണ്ണൂർ : ഹൈസ്കൂൾ വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു. മുഴപ്പിലങ്ങാട് ഡിസ്പൻസറിക്ക് സമീപം അസീസ് വില്ല റോഡിൽ 'നയീമാസി'ലെ അഹമ്മദ് നിസാമുദ്ദീൻ (14) ആണ് മരിച്ചത്. തലശ്ശേരി ബി.ഇ.എം. പി. ഹൈസ്ക്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ്. റയീസ്- ശബാന ദമ്പതികളുടെ മകനാണ്. രണ്ട് സഹോദരങ്ങളുണ്ട്. ചൊവ്വാഴ്ച രാത്രി 7 മണിക്കാണ് അപകടം. പോലീസ് സ്റ്റേഷന് സമീപം റെയിൽവെ ട്രാക്ക് കടന്ന് വീട്ടിലേക്ക് വരുമ്പോൾ അബദ്ധത്തിൽ ട്രെയിൻ തട്ടുകയായിരുന്നു. എടക്കാട് പോലീസ് ഇൻക്വസ്റ്റ് നടത്തി. ബുധനാഴ്ച കണ്ണൂർ ജില്ലാ ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വീട്ടിൽ കൊണ്ടുവരും. തുടർന്ന് ഖബറടക്കം എടക്കാട് മണപ്പുറം ജുമാമസ്ജിദിൽ നടക്കും.

Comments