വളക്കൈയിലെ സ്കൂൾ ബസപകടം; സർക്കാരിന്റെ അനാസ്ഥക്ക് വിദ്യാർഥി ഇരയായി : കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി; മോട്ടോർ വാഹനവകുപ്പിന്റെ അനാസ്ഥകളാണ് സംസ്ഥാനത്ത് വാഹനാപകടങ്ങൾ കൂടാൻ കാരണമാകുന്നതെന്നും ഫർഹാൻ. 01 January 2025
കണ്ണൂർ വളക്കൈയിലെ സ്കൂൾ ബസ് അപകടത്തിന് കാരണക്കാർ സർക്കാരും മോട്ടോർവാഹന വകുപ്പുമാണെന്നും സർക്കാരിന്റെ അനാസ്ഥക്ക് വിദ്യാർഥി ഇരയായെന്നും കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി ഫർഹാൻ മുണ്ടേരി. സ്കൂൾ ബസുകളുടെ ഫിറ്റ്നസ് പുതുക്കാൻ സർക്കാർ കൂടുതൽ സമയം അനുവദിച്ചു. കൂടാതെ സ്കൂൾ ബസ് ഡ്രൈവറാകാൻ ചുരുങ്ങിയത് 10 വർഷത്തെ പരിചയം വേണമെന്ന നിയമം നടപ്പാക്കാകുന്നില്ല. ഇതിന് ആവശ്യമായ പരിശോധനകളും മോട്ടോർ വാഹന വകുപ്പിന്റെ ഭാഗത്തു നിന്നുണ്ടാകുന്നില്ലെന്നും ഫർഹാൻ ആരോപിച്ചു. മോട്ടോർ വാഹനവകുപ്പിന്റെ അനാസ്ഥകളാണ് സംസ്ഥാനത്ത് വാഹനാപകടങ്ങൾ കൂടാൻ കാരണമാകുന്നത്. വളക്കൈയിലെ അപകടത്തിന് കാരണം ഓവർസ്പീഡാണെന്ന് ബസിൽ നിന്ന് രക്ഷപ്പെട്ട വിദ്യാർഥി തന്നെ പറയുന്നുണ്ട്. ഇത്തരം സംഭവങ്ങൾ വർധിക്കാൻ കാരണം മോട്ടോർവാഹന വകുപ്പിന്റെ പരിശോധനകളില്ലാത്തതിനാലാണെന്നും ഫർഹാൻ ആരോപിച്ചു.
ഇതിനെതിരെ സർക്കാർ ശക്തമായ നിയമ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ കെഎസ്‌യു സമരമായി മുന്നോട്ടു പോകുമെന്ന് അദ്ദേഹം പറഞ്ഞു.

Comments