നാട്ടിലെത്തിയ കാപ്പാ കേസ് പ്രതി അറസ്റ്റിൽ.
തൃശൂർ : നിരവധി ക്രിമനൽ കേസ്സുകളിലെ പ്രതിയും ഗുണ്ടാ ലിസ്റ്റിൽ ഉള്ളയാളുമായ ചേർപ്പ് വെങ്ങിണിശ്ശേരി സ്വദേശി തയ്യിൽ വീട്ടിൽ ശ്രീരാഗിനെയാണ് (29) തൃശൂർ റൂറൽ എസ്.പി. ബി.കൃഷ്ണകുമാറിൻ്റെ നിർദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. കെജി.സുരേഷിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ചേർപ്പ് സ്റ്റേഷനിൽ ആറോളം ക്രിമിനൽ കേസ്സുകളിൽ പ്രതിയായ ശ്രീരാഗിന് നെടുപുഴ, എറണാകുളം സെൻട്രൽ സ്റ്റേഷനുകളിലും കേസ്സുകളുണ്ട് കാപ്പ നിയമപ്രകാരം നാടുകടത്തിയ പ്രതികൾ ഈ കാലയളവിൽ നാട്ടിലെത്തുന്നത് പോലീസ് നിരീക്ഷിക്കുന്നുണ്ട്. ഇതിനിടെ നാട്ടിലെത്തിയ ശ്രീരാഗിനെ രഹസ്യമായി നിരീക്ഷിച്ചാണ് ഇന്നലെ പുലർച്ചെ പിടികൂടിയത്. പിടികൂടുന്നതിനിടെ കുതറി ഓടാൻ ശ്രമിച്ച ഇയാളെ ഏറെ ശ്രമകരമായി കസ്റ്റഡിയിൽ എടുത്താണ് പോലീസ് വാഹനത്തിൽ കയറ്റിയത്. ഇയാൾക്ക് സഹായം ചെയ്തു കൊടുത്ത പീച്ചി മയിലാട്ടുംപാറ സ്വദേശി അനൂപ് കുണ്ടുപാറ വീട്, എന്നയാളെയും പിടികൂടിയിട്ടുണ്ട്. ചേർപ്പ് എസ്.ഐ. ടി.എൻ.പ്രദീപൻ, ഡാൻസാഫ് എസ്.ഐ. പി.ജയകൃഷ്ണൻ, ടി.എ.ഷൈൻ, എ.എസ്.ഐ. സൂരജ്.വി.ദേവ്, സീനിയർ സിപി.ഒ മാരായ ഇ.എസ്.ജീവൻ,സോണി സേവ്യർ, സി.പി.ഒ മാരായ കെ.എസ്.ഉമേഷ്, കെ.ജെ.ഷിൻ്റോ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻ്റ് ചെയ്തു.

Comments