ചക്കരക്കൽ പോലീസും ഡാൻസാഫ് ടീമും ചേർന്ന് നടത്തിയ പരിശോധനയിൽ 130.4 ഗ്രാം എംഡിഎംഎ സഹിതം മൂന്നു പേർ പിടിയിൽ.
കണ്ണൂർ : 130.4 ഗ്രാം എംഡിഎംഎ കൈവശം വച്ചതിന് 3 പേർ പിടിയിൽ. ചെമ്പിലോട് പഞ്ചായത്തിലെ മണിയലംചിറയിൽ വച്ച് രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് ചക്കരക്കൽ പോലീസും ഡാൻസാഫ് ടീമും ചേർന്ന് നടത്തിയ പരിശോധനയിൽ 130.4 ഗ്രാം എംഡിഎംഎ സഹിതം മൂന്നു പേരെ അറസ്റ്റ് ചെയ്തു.
കോയ്യോട് സ്വദേശി മഹേഷ്, ആറ്റടപ്പ സ്വദേശി അർജുൻ, ആറ്റടപ്പ സ്വദേശി റനീസ് എന്നിവരെ ചക്കരക്കൽ എസ്.എച്ച്.ഒ സി. ഐ ആസാദ് എം.പിയുടെ നേതൃത്വത്തിൽ എസ്ഐ സുഷീൽ കുമാർ എൻ, എസ്ഐ (പ്രൊബേഷൻ) വിശാഖ് കെ, സിപിഒമാരായ അജയ കുമാർ, വിനീത കെ, ഡാൻസാഫ് ടീം അംഗങ്ങളും ചേർന്ന് പിടികൂടിയത്.

Comments