ബൈക്കിലെത്തി യുവതിയുടെ മാല പൊട്ടിച്ചോടിയ പ്രതികളെ മണിക്കൂറുകൾക്കകം തൊണ്ടി മുതലോടെ പിടികൂടി കണ്ണൂർ സിറ്റിയിലെ കണ്ണവം പോലീസ്.
ബൈക്കിലെത്തി യുവതിയുടെ മാല പൊട്ടിച്ചോടിയ പ്രതികളെ മണിക്കൂറുകൾക്കകം തൊണ്ടി മുതലോടെ പിടികൂടി കണ്ണൂർ സിറ്റിയിലെ കണ്ണവം പോലീസ്. കോളയാട് ചോലയിൽ യുവതിയുടെ നാലുപവൻ്റെ സ്വർണ മാലയാണ് മോഷ്ട്ടാക്കൾ കവർന്നത്. മലപ്പുറം വാഴയൂർ പുതുക്കോട് കുഴിക്കോട്ടിൽ എ.ടി.ജാഫർ (38), കതിരൂർ കായലോട് റോഡിൽ പോക്കായിമുക്കിലെ ടി. മുദസ്സിർ (35), മോഷണമുതൽ വിൽക്കാൻ സഹായിച്ച പത്തനംതിട്ട മല്ലപ്പള്ളി വിളക്കുഴി താനിക്കലെ മിഥുൻ മനോജ് (27) എന്നി വരെയാണ് കണ്ണവം എസ്. എച്ച്.ഒ പി.ഉമേഷിൻ്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്. ശനിയാഴ്ച പകലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മണിക്കൂറുകൾക്കകം സൈബർ പോലീസിന്റെ സഹായത്തോടെ പ്രതികളെ കോഴിക്കോട് മെഡിക്കൽ കോളേജിന് സമിപത്തെ സ്വകാര്യ ലോഡ്ഡിൽ നിന്ന് പോലീസ് പിടികൂടി.
വാഹനമോഷണം, കളവ് തുടങ്ങി 36 കേസുകളിലെ പ്രതിയാണ് ജാഫർ. ബൈക്ക് മോഷണം, ജൂവലറി കവർച്ച തുടങ്ങി ഒൻപത് കേസുകളിലെ പ്രതിയാണ് മുദസ്സീർ എൻ.ഡി.പി.എസ്. അടക്കം രണ്ട് കേസിലെ പ്രതിയാണ് മിഥുൻ മനോജ് പ്രതികൾക്ക് ചക്കരക്കല്ല്, ഇരിട്ടി പോലീസ് സ്റ്റേഷനുകളിലും സമാനമായ നിരവധി കേസുകളുണ്ട്. സംഭവ സ്ഥലത്തെത്തിച്ച് തെളിവുകൾ ശേഖരിച്ച ശേഷം മട്ടന്നൂർ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
സബ് ഇൻസ്പെക്ടർമാരായ പ്രകാശൻ വി കെ , സുനിൽകുമാർ കെ, എ.എസ്.ഐ. അഭിലാഷ് പി ,എസ് സി പി ഓമാരായ വിജേഷ് പി, പ്രജിത്ത് കണ്ണിപ്പൊയിൽ, സനോജ് സി പി, ജയദേവ് പി ജെ, ഷഹീർ പി ടി , സി.പി.ഒ.മാരായ പി.ജിനേഷ്, സി.പി.സനോജ്, രാഹുൽ കെ, അനീസ് സി പി, ദിജിൻ രാജ് എന്നിവരാണ് അന്വേഷണസംഘത്തിലുണ്ടായിരുന്നത്

Comments