അമേരിക്കയിലെ അനധികൃത ഇന്ത്യൻ താമസക്കാരെ നാടുകടത്തിയ അമേരിക്കൻ നടപടി പ്രാകൃതവും രാജ്യത്തെ നിന്ദിക്കുന്നതും.
കണ്ണൂർ: അമേരിക്കയിലെ അനധികൃത ഇന്ത്യൻ താമസക്കാരെ നാടുകടത്തിയ അമേരിക്കൻ നടപടി പ്രാകൃതവും രാജ്യത്തെ നിന്ദിക്കുന്നതുമാണെന്ന് കെ.പി.സി.സി മൈനോറിറ്റി ഡിപ്പാർട്ടമെന്റ്. ഈ വിഷയത്തിൽ അമേരിക്കയുടെ ഒരു ന്യായാവും അംഗീകരിക്കാനാവാത്തവും അപലപനീയവുമാണെന്ന് ഇംതിയാസ് പുറത്തീലിന്റെ അധ്യക്ഷതയിൽ ചേർന്ന കെ.പി.സി.സി മൈനോറിറ്റി ഡിപ്പാർട്ടമെന്റ് കണ്ണൂർ നിയോജക മണ്ഡലം യോഗം പ്രതിഷേധിച്ചു. യോഗത്തിൽ അബ്ദുൽ ലത്തീഫ്, ആൻഡ്രോസ്, നസ്രിയ, അബ്ദുൽ മന്നാൻ, ഷീബ അക്തർ എന്നിവർ സംസാരിച്ചു. മുഹമ്മദ് ഹനീഫ് വി പി സ്വാഗതവും സയ്യിദ് നിസാർ തങ്ങൾ നന്ദിയും പറഞ്ഞു.

Comments