പ്രകാശപൂരിതമായി അണ്ടർപാസ്, തെരുവ് വിളക്കുകളുടെ സ്വിച്ച് ഓൺ കർമ്മം നടത്തി. Kannur news
കണ്ണൂർ കോർപ്പറേഷൻ നഗര സൗന്ദര്യ വത്കരണത്തിൻ്റെ ഭാഗമായി കണ്ണൂർ പഴയ ബസ്റ്റാന്റ് മുതൽ പാറക്കണ്ടി റോഡ് വരെ അണ്ടർ പാസിൽ സ്ഥാപിച്ച തെരുവ് വിളക്കുകളുടെ സ്വിച്ച് ഓൺ കർമ്മം മേയർ മുസ്ലിഹ് മഠത്തിൽ നിർവഹിച്ചു. ഈ ഭാഗത്ത് കൂടി കാൽ നടയായി പോകുന്നവരുടെയും കച്ചവടക്കാരുടെയും ഏറെക്കാലത്തെ ആഗ്രഹമാണ് സഫലീകരിച്ചിട്ടുള്ളതെന്ന് മേയർ പറഞ്ഞു. കോർപ്പറേഷൻ്റെ എല്ലാ ഭാഗത്തും വെളിച്ചം എത്തിക്കുന്നതിന് നടപടികൾ ആരംഭിച്ചിട്ടുണ്ട്. തെരുവ് വിളക്ക് ഇല്ലാത്ത ഇടങ്ങളിലേക്ക് ലൈൻ വലിച്ച് ലൈറ്റ് സ്ഥാപിക്കുന്നതിന് വാർഷിക പദ്ധതിയിൽ ഒരു കോടിയോളം രൂപ വകയിരുത്തിയിട്ടുണ്ടെന്നും മേയർ കൂട്ടിച്ചേർത്തു..സ്ഥാപിച്ച 27 ലൈറ്റുകൾ പ്രകാശിച്ച് തുടങ്ങിയതോടെ ഈ ഭാഗം പ്രകാശ പൂരിതമായി. പരമ്പരാഗത ലൈറ്റുകൾക്ക് പകരം പ്രത്യേകം രൂപ കൽപന ചെയ്ത 50 വോൾട്ടി ലുള്ള എൽ.ഇ.ഡി ലൈറ്റുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ബി മീഡിയയുടെ സഹായത്തോടെ റെയിൽവേ അതോറിറ്റിയുടെ അനുമതി വാങ്ങിയാണ് ലൈറ്റുകൾ സ്ഥാപിച്ചിട്ടുള്ളത്.ഡെപ്യൂട്ടി മേയർ പി. ഇന്ദിര, സ്ഥിരം സമിതി അദ്ധ്യക്ഷന്മാരായ പി.കെ രാഗേഷ്, പി, ഷമീമ ടീച്ചർ, എം.പി. രാജേഷ് സിയാദ് തങ്ങൾ, സുരേഷ് ബാബു എളയാവൂർ, കൗൺസിലർമാരായ മാർട്ടിൻ ജോർജ് , കൂക്കിരി രാജേഷ്കെ., കെ.സുരേഷ്, ബീബി., അഷ്റഫ് ചിറ്റുള്ളി , മുൻ മേയർ സി. സീനത്ത്, വെള്ളോറ രാജൻ നാട്ടുകാർ എന്നിവർ സന്നിഹിതരായിരുന്നു.

Comments