മാലിന്യം റോഡിൽ തള്ളിയതിന് സ്കൂട്ടർ അടക്കം മൂന്ന് പേരെ കണ്ണൂർ കോർപ്പറേഷൻ ആരോഗ്യവിഭാഗം അധികൃതർ പിടികൂടി. Kannur news



കണ്ണൂർ : മാലിന്യം റോഡിൽ തള്ളിയതിന് സ്കൂട്ടർ അടക്കം മൂന്ന് പേരെ കണ്ണൂർ കോർപ്പറേഷൻ ആരോഗ്യവിഭാഗം അധികൃതർ പിടികൂടി . ഇന്ന് (15.2.25) രാത്രി 8 മണിയാടെ കണ്ണൂർ രാജീവ് ഗാന്ധി റോഡിൽ ഗോപാൽ സ്ട്രീറ്റിൽ മാലിന്യം തള്ളിയവരെയാണ് കണ്ണൂർ കോർപ്പറേഷൻ നൈറ്റ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ കെ. പി. പത്മരാജൻ, പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർ സി. ആർ. സന്തോഷ് കുമാർ, ഇ.എസ്. ഷഫീർ അലി, തുടങ്ങിയവരുടെ നേതൃത്വ ത്തിലായിരുന്നു പരിശോധന.ഇവരെ ചോദ്യം ചെയ്തപ്പോൾ കണ്ണൂർ വൈഡൂര്യ ടൂറിസ്റ്റ് ഹോമിലെ പാമ്പേഴ്സ് ഉൾപ്പെടെ ഉള്ള മാലിന്യമാണ് പ്ലാസ്റ്റിക് കവറിൽ കെട്ടി റോഡിൽ കൊണ്ട് തള്ളിയതെന്ന് സമ്മതിച്ചു. ഇതേ തുടർന്ന് മാലിന്യം ടൂറിസ്റ്റ് ഹോമിലേക്ക് തിരി തിരിച്ചെടുപ്പിക്കുകയും ടൂറിസ്റ്റ് ജീവനക്കാരനായ എകെ ജലീൽ (54),എ. കെ ഹൗസ് ഉമ്മൻചിറ തലശ്ശേരി, പ്രസാദ് (50) ചേറൂർ വീട്, അഞ്ചേരി വളക്കാവ്തൃ ശ്ശൂർ എന്നിവർക്കെതിരെ കേസെടുത്തു. കെ എൽ 13 എൽ 7991 സ്കൂട്ടർ പിടിച്ചെടുക്കുകയും ചെയ്തു. ഇവിടെ തന്നെ രാത്രി 9 ന്പ്ലാസ്റ്റിക്ക് ബാഗുകളിലാക്കി ഹോട്ടൽ ഭക്ഷണം തള്ളിയതിന് ഇക്രൂസ് ബിരിയാണി ഹോട്ടലിലെ ജീവനക്കാരൻ സൈഫുൽ ഖാൻ (20)നെയും പിടികൂടി കേസെടുത്തു. കണ്ണൂർ പഴയ ബസ്റ്റാന്റിലെ റെയിൻബോ ടൂറിസ്റ്റ് ഹോമിൽ നിന്ന് നിരോധിത പാൻ ഉത്പന്നങ്ങളും കോർപ്പറേഷൻ ആരോഗ്യവിഭാഗം പിടികൂടി. നിരോധിത പാൻപരാഗ്, ഹാൻസ്, കൂൾ തുടങ്ങിയവയുടെ ശേഖരമാണ് പിടിച്ചെടുത്തത്. പരിശോധന. കണ്ണൂർ ടൗണിൽ രാത്രികാലങ്ങളിൽ നിരോധ പാൻ ഉൽപ്പന്നങ്ങൾ വ്യാപകമായി വിറ്റഴിക്കുന്നുവെന്ന പരാതിയെ തുടർന്നാണ് പരിശോധന നടത്തിയത്. റെയിൻബോ ടൂറിസ്റ്റോമിലെ രണ്ടാം നിലയിലെ സ്റ്റെയർകേസിലെ അടച്ചിട്ട ക്യാബിനിൽ നിന്നാണ് പാൻ ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തത്. അന്തർ സംസ്ഥാന തൊഴിലാളികൾ സൂക്ഷിച്ചതാണെന്ന് ആണെന്ന് ടൂറിസ്റ്റോം ജീവനക്കാർ പറഞ്ഞുവെങ്കിലും പരിശോധന സമയത്ത് അവരാരും ഇല്ലാത്തതിനാൽ റെയിൻബോ ടൂറിസ്റ്റ് ഹോം മാനേജർ ഷറഫുവിനെതിരെയും കേസെടുത്തു. വരും ദിവസങ്ങളിലും പൊതുനിരത്തുകളിൽ മാലിന്യം തള്ളുന്നവരെയും, ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ കണ്ടെത്താനും, നിരോധിത പുകയില ഉൾപ്പെടെയുള്ള സാധനങ്ങൾ വിൽക്കുന്ന സാധനങ്ങൾക്കെതിരെ കണ്ടെത്താനും ആരോഗ്യ വിഭാഗം റെയ്‌ഡ്‌ തുടരുമെന്ന് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം പി രാജേഷ് അറിയിച്ചു.


• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.