കണ്ണൂരിൽ നിന്നും സ്ത്രീയുടെ മാല മോഷ്ടിച്ചു കടന്നു കളന്നയാളെ ഏതാനും മണിക്കൂറുകൾകൊണ്ട് പിടികൂടി കണ്ണൂർ ടൗൺ പോലീസ്.
കണ്ണൂർ : കണ്ണൂരിൽ നിന്നും സ്ത്രീയുടെ മാല മോഷ്ടിച്ചു കടന്നു കളന്നയാളെ ഏതാനും മണിക്കൂറുകൾകൊണ്ട് പിടികൂടി.കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിൽ പന്നേൻപാറയിൽ വെച്ച് പ്രതി സ്ത്രീയുടെ കഴുത്തിൽ നിന്നും മാല പിടിച്ചുപറിച്ച് സ്കൂട്ടറിൽ രക്ഷപെടുകയായിരുന്നു. പ്രതി മുക്കുപണ്ടമാണ് കവർന്നതെങ്കിലും സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ പോലീസ് കണ്ണൂർ നാറാത്ത് സ്വദേശിയായ ഇബ്രാഹിംനെ കണ്ണൂർ സിറ്റി കുറുവയിൽ വെച്ച് അറസ്ററ് ചെയ്തു.
കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കെടേരിയുടെ നിർദേശപ്രകാരം എസ് ഐ അനുരൂപ് കെ, എ.എസ്.ഐ ഷൈജു എം, സിപിഒമാരയ നാസർ സി പി, ബൈജു, മിഥുൻ കെ, ഷിനോജ് വി സി, മുഹമ്മദ് റമീസ് ഒ, സുദീഷ് കെ പി, വിജി എന്നിവർ ആണ് പ്രതിയെ അറസ്ററ് ചെയ്തത്.

Comments