കഞ്ചാവു കടത്തിയ കേസിലെ ബുള്ളറ്റ് ലേഡിയായ യുവതി എംഡിഎംഎയുമായി വീണ്ടും എക്സൈസ് പിടിയിൽ.
പയ്യന്നൂർ (കണ്ണൂർ) : കഞ്ചാവു കടത്തിയ കേസിലെ ബുള്ളറ്റ് ലേഡിയായ യുവതി എംഡിഎംഎയുമായി വീണ്ടും എക്സൈസ് പിടിയിൽ. പയ്യന്നൂർ കണ്ടങ്കാളി മുല്ലക്കോട് സ്വദേശിനി സി. നിഖില (30) യെയാണ് കണ്ണൂർ അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് വി. മനോജിൻ്റെ രഹസ്യ വിവരത്തെ തുടർന്ന് പയ്യന്നൂർ എക്സൈസ് റെയ്ഞ്ച് ഇൻസ്‌പെക്ടർ കെ.ദിനേശനും സംഘവും അറസ്റ്റു ചെയ്തത്. പ്രതിയിൽ നിന്നും 4 ഗ്രാം എംഡി എം എ പിടിച്ചെടുത്തു. രണ്ടുവർഷം മുമ്പ് തളിപ്പറമ്പ് സർക്കിൾ ഇൻസ്പെക്ടർ ഷിജിൽ കുമാറും സംഘവും രണ്ടേകാൽ കിലോ കഞ്ചാവുമായി യുവതിയെ പിടികൂടിയിരുന്നു. റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) വിനോദ് വി കെ , കമലക്ഷൻ ടി വി , സുരേഷ്ബാബു, സിവിൽ എക്സൈസ് ഓഫീസർ ശരത് കെ, വിനേഷ് ടി വി, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ ജൂന ടി വി, ശ്രേയമുരളി ഡ്രൈവർ അജിത്ത് പി വി എന്നിവരും ഉണ്ടായിരുന്നു.

Comments