കെ.പി.ഒ.എ കണ്ണൂർ സിറ്റി ജില്ലാ സമ്മേളന സംഘാടക സമിതി രൂപീകരിച്ചു. Police News kannur City
കണ്ണൂർ : കെ.പി.ഒ.എ കണ്ണൂർ സിറ്റി ജില്ലാ സമ്മേളന സംഘാടക സമിതി രൂപീകരിച്ചു. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ നാൽപതാം ജില്ലാ സമ്മേളന സംഘാടക സമിതി യോഗം കണ്ണൂർ സിറ്റി അഡീഷണൽ എസ്പി കെ. വി. വേണുഗോപാലൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ കെ.പി.ഒ.എ സംസ്ഥാന ജോയിന്റ് സെക്രട്ടറി പി. രമേശൻ, സംസ്ഥാന നിർവാഹക സമിതിയംഗം രാജേഷ്. പി. വി. കെ.പി.എ ജില്ലാ സെക്രട്ടറി സിനീഷ്. വി, പ്രസിഡന്റ് സന്ദീപ് കുമാർ. വി.വി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ചടങ്ങിൽ കെ.പി.ഒ.എ ജില്ലാ സെക്രട്ടറി രാജേഷ്. കെ സ്വാഗതം പറഞ്ഞു. ട്രഷറര്‍ എൻ. കെ. പ്രസാദ് അധ്യക്ഷം വഹിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി ബിജു. പി നന്ദിയും പറഞ്ഞു. 100 അംഗ ജനറൽ കമ്മിറ്റി ചെയർമാനായി ശ്രീജിത്ത് (എ.എസ്.ഐ ക്രൈം ബ്രാഞ്ച്), കൺവീനർ പ്രജീഷ് (എസ്.ഐ, എസ്. എസ്. ബി) എന്നിവരെ തിരഞ്ഞെടുത്തു.
- പോസ്റ്റ്: അബൂബക്കർ പുറത്തീൽ, 01ഏപ്രിൽ-2025, ന്യൂസ് ഓഫ് കേരളം, കണ്ണൂർ.

Comments