കണ്ണൂർ വലിയന്നൂരിൽ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം.
കണ്ണൂർ വലിയന്നൂരിൽ ശക്തമായ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം; മരങ്ങൾ ഒടിഞ്ഞു വീണു, കാറ്റിൽ ലോട്ടറി കട തകർന്നു. വലിയന്നൂർ റേഷൻ പീടികക്ക് സമീപം കൂറ്റൻ മരം റോഡിലേക്ക് വീണ് കണ്ണൂർ - മട്ടന്നൂർ റൂട്ടിൽ ഗതാഗതം സ്‌തംഭിച്ചു. രാവിലെ ശക്തമായ കാറ്റിലും മഴയിലുമാണ് മരം റോഡിലേക്ക് കടപുഴകി വീണത്. നാട്ടുകാരും കണ്ണൂരിൽ നിന്ന് എത്തിയ അഗ്‌നിശമന സേനയും ചേർന്ന് മരങ്ങൾ മുറിച്ചു മാറ്റിയാണ് ഗതാഗതം പുനസ്ഥാപിച്ചത്. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി സ്ഥലം സന്ദർശിച്ചു.
വാർത്തകൾ ഉടൻ ലഭിക്കാൻ -
ന്യൂസ് ഓഫ് കേരളം വാർത്തയുടെ വാട്സാപ്പ് ലിങ്ക് സന്ദർശിക്കുക :

Comments