കാഞ്ഞങ്ങാട് കാസര്‍കോട് സംസ്ഥാനപാതയില്‍ അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു. 29052025
കാഞ്ഞങ്ങാട് കാസര്‍കോട് സംസ്ഥാനപാതയില്‍ ദേശീയപാത നിര്‍മ്മാണ കരാര്‍ കമ്പനിയുടെ സഹകരണത്തോടെ നടത്തുന്ന അറ്റകുറ്റപ്പണികള്‍ ആരംഭിച്ചു. ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ കെ ഇമ്പശേഖർ നല്‍കിയ ഉത്തരവ് പ്രകാരമാണ് നടപടി. കാസര്‍കോട് ഭാഗത്താണ് നിലവില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നത്. ദേശീയപാത 66 നിർമ്മാണം നടത്തുന്നതിനാൽ അടിയന്തര സാഹചര്യങ്ങളിൽ ധരാഗതം വഴിതിരിച്ചുവിടുന്നതിനു കാസര്‍കോട് - കാഞ്ഞങ്ങാട് സംസ്ഥാനപാത ഉപയോഗിക്കേണ്ടതിനാലാണ് അടിയന്തര കുറ്റപ്പണികൾ നടത്തുന്നത്. കരാറു കമ്പനിയുമായി ചേര്‍ന്ന് അറ്റകുറ്റപ്പണികള്‍ നടത്തുന്നത്.

Comments