പി ആർ ഡി ഡെപ്യൂട്ടി ഡയറക്ടർ ഇ.കെ. പത്മനാഭൻ വിരമിച്ചു




കണ്ണൂർ: ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ് കണ്ണൂർ മേഖലാ ഡെപ്യൂട്ടി ഡയറക്ടർ ഇ.കെ. പത്മനാഭൻ സർവീസിൽനിന്ന് വിരമിച്ചു. കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളുടെ ചുമതല വഹിക്കുകയായിരുന്നു. കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസറായിരിക്കേ ജില്ലയിലെ ലൈബ്രറികളെ കോർത്തിണക്കി ആവിഷ്‌ക്കരിച്ച പിആർഡി സഹായ കേന്ദ്രം പദ്ധതി ഏറെ ശ്രദ്ധ പിടിച്ചുപറ്റി. 2012ൽ തിരുവനന്തപുരം ജില്ലയിൽ അസിസ്റ്റൻറ് ഇൻഫർമേഷൻ ഓഫീസറായി സർവ്വീസിൽ പ്രവേശിച്ച അദ്ദേഹം കണ്ണൂർ ജില്ലയിൽ അസിസ്റ്റൻറ് ഇൻഫർമേഷൻ ഓഫീസറായും അസിസ്റ്റൻറ് എഡിറ്ററായും പ്രവർത്തിച്ചിട്ടുണ്ട്. 19 വർഷം 'ദേശാഭിമാനി' ദിനപത്രത്തിൽ ബ്യൂറോ ചീഫ്, ചീഫ് സബ് എഡിറ്റർ എന്നീ നിലകളിൽ പ്രവർത്തിച്ചു.
കണ്ണൂർ ജില്ലയിലെ കരിയാട് സ്വദേശിയാണ്. ഭാര്യ: വിചിത്ര. മക്കൾ: അനഘനന്ദ, അഥീന.

*യാത്രയയപ്പ് നൽകി*

ഇൻഫർമേഷൻ-പബ്ലിക് റിലേഷൻസ് വകുപ്പ് കണ്ണൂർ മേഖലാ ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ച ഇ.കെ. പത്മനാഭന് ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ യാത്രയയപ്പ് നൽകി. കെ വി സുമേഷ് എംഎൽഎ ഉപഹാരം നൽകി. കണ്ണൂർ ജില്ലാ ഇൻഫർമേഷൻ ഓഫീസർ പി പി വിനീഷ്, കോഴിക്കോട് ജില്ലാ ഇൻഫർമേഷൻ ഓഫീസർ സിപി അബ്ദുൽകരീം, കണ്ണൂർ അസിസ്റ്റൻറ് എഡിറ്റർ സൗമ്യ മത്തായി, ആലപ്പുഴ എഐഒ പിഎസ് സജിമോൻ, കണ്ണൂർ എഐഒ ആശ സി.ജി, കണ്ണൂർ പ്രസ് ക്ലബ് പ്രസിഡൻറ് സി സുനിൽകുമാർ, സീനിയർ ജേർണലിസ്റ്റ് ഫോറം ജില്ലാ പ്രസിഡൻറ് കെ ബാലകൃഷ്ണൻ, സംസ്ഥാന സമിതി അംഗം പി. ഗോപി, സീനിയർ ജേർണലിസ്റ്റ്‌സ് യൂനിയൻ കേരള ജില്ലാ പ്രസിഡൻറ് ടി പി വിജയൻ, സെക്രട്ടറി മട്ടന്നൂർ സുരേന്ദ്രൻ, കെ. ഗോപി, കെ ജയപ്രകാശ്, പി നിജ, വിഷ്ണുപ്രസാദ് ഡി എൽ, രാജേഷ് കരേള തുടങ്ങിയവർ സംസാരിച്ചു.




• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.