വഖഫ് സംരക്ഷണ സമ്മേളനം സംഘടിപ്പിച്ചു.
ന്യൂസ് ഓഫ് കേരളം, ന്യൂസ് ഡെസ്ക്.
News Updated By : Kannur Desc
കണ്ണൂർ :'വഖഫ് സംരക്ഷണം സാമൂഹിക സുരക്ഷയ്ക്ക്' ഭരണഘടന വിരുദ്ധമായ വഖ്ഫ് ഭേദഗതി നിയമം പിൻവലിക്കുക എന്ന മുദ്രാവാക്യമുയർത്തി എസ്.ഡി.പി.ഐ വഖഫ് സംരക്ഷണ സമിതി കണ്ണൂർ സിറ്റിയിൽ നടത്തിയ വഖഫ് സംരക്ഷണ സമ്മേളനം എസ്.ഡി.പി.ഐ ജില്ല വൈസ് പ്രസിഡന്റ് നൗഷാദ് പുന്നക്കൽ ഉദ്ഘാടനം ചെയ്തു. പ്രമുഖ പണ്ഡിതൻ ഹാഫിസ് അഫ്സൽ ഖാസിമി വിഷയവതരണം നടത്തി. സമിതി ചെയർമാൻ ജമാൽ കണ്ണൂർ സിറ്റി, എസ്.ഡി.പി.ഐ മണ്ഡലം പ്രസിഡന്റ് ഇഖ്ബാൽ പൂക്കുണ്ടിൽ, കമ്മിറ്റി അംഗം ഹാശിം കലിമ തുടങ്ങിയവർ സംസാരിച്ചു. സിക്രട്ടറി ആശിഫ്, ജില്ല കമ്മിറ്റി അംഗം എ.ഫൈസൽ, വിമൺ ഇന്ത്യ മൂവ്മെന്റ് ജില്ല പ്രസിഡന്റ് സമീറ ഫിറോസ്, മണ്ഡലം പ്രസിഡന്റ് ഷൈമ ഹാഷിം, സിക്രട്ടറി സമീറ ഷഫീഖ്, എസ്.ഡി.ടി.യു ടൗൺ ഏരിയ സിക്രട്ടറി റാസിഖ് തുടങ്ങിയവർ പങ്കെടുത്തു.
• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ചാനലിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ ... https://whatsapp.com/channel/0029Vb5pE8vHLHQeuJMEIe0I

Comments