കണ്ണൂർ ഫെസ്റ്റിനൊരുങ്ങി ഷാർജ.
ഷാർജ: കണ്ണൂർ ഫെസ്റ്റിനൊരുങ്ങി ഷാർജ. നാടും വീടും വിട്ട് ഷാർജയിൽ ചേക്കേറിയ കണ്ണൂരുകാരായ പ്രവാസികളുടെ മഹാ സംഗമത്തിന് വേദിയൊരുക്കി ഷാർജ കെ.എം.സി.സി കണ്ണൂർ ജില്ലാ കമ്മിറ്റി.
'കൺകുളിർമ്മയുടെ കണ്ണൂർ ഗാഥയുമായി' ഷാർജ കെ.എം.സി.സി കണ്ണൂർ ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന കണ്ണൂർ ഫെസ്റ്റിന്റെ ഭാഗമായി ഷാർജ വനിതാ കെ എം സി സി കണ്ണൂർ ജില്ലാ കമ്മിറ്റി അണിയിച്ചൊരുക്കുന്ന മെഹന്ദി ഫെസ്റ്റ്, പാചക മത്സരം, ചിത്ര രചന, കളർ കോമ്പറ്റിഷൻ മെയ് 25 ഞായറാഴ്ച ഷാർജ കെ എം സി സി ഹാളിൽ വൈകീട്ട് 3 മണിമുതൽ ആരംഭിക്കും. ജൂൺ 1 ഞായറാഴ്ച ഷാർജ ഇന്ത്യൻ അസോസിയേഷൻ കോൺഫ്രസ് ഹാളിൽ കണ്ണൂർ ഫെസ്റ്റിന്റെ ഭാഗമായി കണ്ണൂർ വൈബ് സംഘടിപ്പിക്കും. കണ്ണൂരിന്റെ കലാകാരന്മാർ അണിനിരക്കുന്ന കരോക്കെ മ്യൂസിക് നൈറ്റ്. ഒപ്പന, ഡാൻസ് തുടങ്ങി വർണ്ണശബളമായ കലാ പരിപാടികൾ അരങ്ങേറും. ജൂൺ 21 ശനിയാഴ്ച നടക്കുന്ന കലാ സാംസ്കാരിക സന്ധ്യയോടെ കണ്ണൂർ ഫെസ്റ്റ് സമാപിക്കും. അബ്ദുൽ സമദ് സമദാനി എം. പി മുഖ്യാതിഥിയായി പങ്കെടുക്കും. പ്രശസ്ത മാപ്പിളപ്പാട്ട് ഗായകൻ കണ്ണൂർ ശരീഫ് നയിക്കുന്ന ഇശൽ സന്ധ്യ, ഒപ്പന, അറബിക്ക് ഡാൻസ് കോൽക്കളി തുടങ്ങി വർണ്ണ ശബളമായ കലാ പരിപാടികളും അരങ്ങേറും.
കണ്ണൂർ ഫെസ്റ്റിന്റെ ഭാഗമായി ഇതിനോടകം തന്നെ വിവിധ മണ്ഡലം കമ്മറ്റികൾ ഫാമിലി ഗാതറിംഗ്, സംഘടനാ ക്യാമ്പ്, ലഹരി വിരുദ്ധ സംഗമം, കമ്പ വലി മത്സരം തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു കഴിഞു. ഷാർജയിലെ
പ്രവാസികൾക്ക് ഗൃഹാതുരമായ ഓർമ്മകൾ സമ്മാനിച്ച് കണ്ണൂർ ഫെസ്റ്റ് കെങ്കേമമാക്കാനുള്ള ഒരുക്കത്തിലാണ് ഷാർജ കെ എം സി സി കണ്ണൂർ ജില്ലാ കമ്മിറ്റി.
വാർത്തകൾ ഉടൻ ലഭിക്കാൻ -
ന്യൂസ് ഓഫ് കേരളം വാർത്തയുടെ വാട്സാപ്പ് ചാനൽ ലിങ്ക് സന്ദർശിക്കുക :

Comments