പ്രവേശനോത്സവവും അനുമോദനവും നടത്തി.
കണ്ണൂർ: ഗവ. സിറ്റി ഹയർ സെക്കണ്ടറി സ്കൂളിൽ പി ടി എ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവേശനോത്സവവും വിജയികൾക്കുള്ള അനുമോദനവും നടത്തി. കണ്ണൂർ കോർപ്പറേഷൻ ഡെപ്യൂട്ടി മേയർ അഡ്വ. പി ഇന്ദിര ഉദ്ഘാടനം നിർവഹിച്ചു. പിടിഎ പ്രസിഡണ്ടും മുൻ ഡെപ്യുട്ടി മേയറുമായ കെ ശബീന ടീച്ചർ അധ്യക്ഷത വഹിച്ചു. വൈ. പ്രസി. കെ നിസാമുദ്ദീൻ, എസ് എം സി ചെയർമാൻ എം സി അബ്ദുൽ ഖല്ലാക്ക്, സീനിയർ അസിസ്റ്റൻ്റ്മാരായ പി വി അബ്ദുൽ സത്താർ മാസ്റ്റർ, ശുഭ ടീച്ചർ തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു, ചടങ്ങിൽ വെച്ച് 2024-25 വർഷത്തെ യു എസ് എസ് സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളായ മുഹമ്മദ് ഷാൻ ഇർഷാദ്, മുഹമ്മദ് സഹ്റാൻ ഖാലിദ് എന്നിവരെ ഉപഹാരം നല്കി അനുമോദിച്ചു. പ്രിൻസിപ്പാൾ എം കെ ഷൈജു സ്വാഗതവും
ഹെഡ്മിസ്ട്രസ്സ് എസ് പ്രഭ നന്ദിയും പറഞ്ഞു.


Comments