തളിപ്പറമ്പിൽ മദ്യവുമായി യുവാവ് പിടിയിൽ. 09062025
കണ്ണൂർ: തളിപ്പറമ്പ് എക്സൈസ് റെയിഞ്ച് ഓഫീസിലെ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ അഷറഫ് മലപ്പട്ടവും പാർട്ടിയും ചേർന്ന് തളിപ്പറമ്പ റെയിഞ്ച് പരിധിയിലെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനയിൽ കൂനം എന്ന സ്ഥലത്ത് വെച്ച് അനുവദനീയമായ അളവിൽ കൂടുതൽ ഇന്ത്യൻ നിർമ്മിത വിദേശമദ്യ൦ കൈവശം വെച്ച കുറ്റത്തിന് ഒറീസ സ്വദേശിയായ മനോജ് ബരിക് (37) എന്നയാൾക്കെതിരെ ഒരു അബ്കാരി കേസെടുത്തു. എക്സൈസ് സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ രാജീവൻ പച്ചക്കൂട്ടത്തിൽ, പ്രിവൻ്റീവ് ഓഫീസ൪ (ഗ്രേഡ്) മാരായ മുഹമ്മദ് ഹാരിസ്. കെ, ഫെമിൻ ഇ എച്ച്, വനിത സിവിൽ എക്സൈസ് ഓഫീസർ അനു. എം. പി എന്നിവരും ഉണ്ടായിരുന്നു.

Comments