വനിതാ കമീഷന്‍ അദാലത്ത്: 11 പരാതികള്‍ തീര്‍പ്പാക്കി.
വനിതാ കമീഷന്‍ അധ്യക്ഷ അഡ്വ. പി സതീദേവിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ 11 പരാതികള്‍ തീര്‍പ്പാക്കി. 98 പരാതികള്‍ പരിഗണിച്ചതില്‍ ഏഴെണ്ണം റിപ്പോര്‍ട്ടിനയച്ചു. രണ്ട് കേസ് കൗണ്‍സിലിങ്ങിന് വിട്ടു. 78 പരാതികള്‍ അടുത്ത അദാലത്തില്‍ പരിഗണിക്കുന്നതിനായി മാറ്റി.
അദാലത്തില്‍ വനിതാ കമീഷന്‍ ഡയറക്ടര്‍ ഷാജി സുഗുണന്‍, അഭിഭാഷകരായ അഭിജ, സീനത്ത്, റീന, കൗണ്‍സിലര്‍മാരായ അവിന, സുനിഷ തുടങ്ങിയവര്‍ പങ്കെടുത്തു.

Comments