തിളക്കം 2025' പ്ലസ്ടു പരീക്ഷയിൽ ഫുൾ എപ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു.
കണ്ണൂർ : 'തിളക്കം 2025' പ്ലസ്ടു പരീക്ഷയിൽ ഫുൾ എപ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. കണ്ണൂർ കോർപ്പറേഷൻ IAM ഇൻസ്റ്റിറ്റ്യുട്ടിൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച പ്ലസ്ടു പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള അനുമോദന ചടങ്ങ് കണ്ണൂർ കോർപറേഷൻ മേയർ മുസ്ലിഹ് മഠത്തിൽ ഉദ്ഘാടനം ചെയ്തു. കണ്ണൂർ കോർപ്പറേഷനെ സംബന്ധിച്ച് ഈ അനുമോദന ചടങ്ങ് എന്നത് ഒരു അനിവാര്യ ചുമതല അല്ല, എന്നാൽ വിദ്യാഭ്യാസ മേഖലയിൽ പുരോഗതി ലക്ഷ്യമിട്ട് വിദ്യാർത്ഥികൾക്കുള്ള പ്രചോദനം എന്ന നിലയിലാണ് പരിപാടി സംഘടിപ്പിച്ചിട്ടുള്ളത്. വിദ്യാർത്ഥികളുടെ ഈ നേട്ടം ചെറുതല്ല. വിദ്യാർത്ഥികൾക്ക് ഈ വിജയം ടേണിംഗ് പോയിൻ്റാണ്. വിവിധ മേഖലകൾ നമ്മുക്ക് മുന്നിലുണ്ട് കൃത്യമായ ലക്ഷ്യബോധത്തോടെ മുന്നോട്ട് പോകാൻ വിദ്യാർത്ഥികൾക്ക് കഴിയണമെന്നും മേയർ പറഞ്ഞു. കണ്ണൂർ നവനീതം ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ ഡെപ്യൂട്ടി മേയർ പി. ഇന്ദിര അദ്ധ്യക്ഷത വഹിച്ചു. വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ അഡ്വ. മാർട്ടിൻ ജോർജ്, അബ്ദുൽ കരീം ചേലേരി, വെള്ളോറ രാജൻ, ടി.സി മനോജ്, സ്ഥിരം സമിതി അധ്യക്ഷൻമാരായ പി.ഷമീമ , വി.കെ ശ്രീലത, സിയാദ് തങ്ങൾ, ഷാഹിന മൊയ്തീൻ, സുരേഷ് ബാബു എളയാവൂർ, കൗൺസിലർമാരായ ടി.രവീന്ദ്രൻ, എൻ ഉഷ, കെ.എം സാബിറ എന്നിവർ സംസാരിച്ചു. IAM മാനേജിംഗ് ഡയരക്ടർ മുഹമ്മദ് സ്വാലിഹ് വിദ്യാർത്ഥികൾക്കുള്ള ഉപരിപഠന സാധ്യതകൾ പരിചയപ്പെടുത്തി. 1200 മാർക്കും നേടിയ സിഎച്ച്എം സ്കൂൾ വിദ്യാർത്ഥി സഹല ഹാജിറ, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർ പേഴണൻ പി ഷമീമയുടെ മകൾ ദിയാന ഫർഹ ഖാലിദ് ഉൾപ്പെടെ 286 വിദ്യാർത്ഥികൾക്കാണ് അനുമോദനം നൽകിയത്.


Comments