നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വന്‍വിജയം നേടി യുഡിഎഫിന്റെ മുന്നേറ്റം. 23062025
മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പുകളും നിയമസഭാ തെരഞ്ഞെടുപ്പും വരാനിരിക്കെ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വന്‍വിജയം നേടി യുഡിഎഫിന്റെ മുന്നേറ്റം. എട്ടു തവണ പിതാവ് ആര്യാടന്‍ മുഹമ്മദ് തെരഞ്ഞെടുക്കപ്പെട്ട മണ്ഡലത്തില്‍ പി.വി. അന്‍വര്‍ രാജിവെച്ച ഒഴിവില്‍ വന്ന ഉപതെരഞ്ഞെടുപ്പില്‍ 11,077 വോട്ടുകള്‍ക്ക് ഭൂരിപക്ഷത്തില്‍ യുഡിഎഫിന്റെ ആര്യാടന്‍ ഷൗക്കത്ത് വിജയം നേടി. ഇരു മുന്നണികളെയും വെല്ലുവിളിച്ച് മത്സരത്തിന് ഇറങ്ങിയ പി.വി. അന്‍വര്‍ 19,000 വോട്ടുകള്‍ നേടി തെരഞ്ഞെടുപ്പില്‍ വലിയ ഇംപാക്ട് ഉണ്ടാക്കിയപ്പോള്‍ ഉപതെരഞ്ഞെടുപ്പില്‍ ആദ്യമായി സിറ്റിംഗ് സീറ്റ് ഇടതുപക്ഷത്തിന് നഷ്ടപ്പെടുത്തേണ്ടി വന്നു. എന്‍ഡിഎ അവരുടെ പതിവ് വോട്ട് നിലനിര്‍ത്തി.
ഉപതെരഞ്ഞെടുപ്പില്‍ 76,666 വോട്ടുകളാണ് ഷൗക്കത്ത് നേടിയത്. 65661 വോട്ടുകളാണ് സ്വരാജിന് നേടാനായത്. 19593 വോട്ടുകള്‍ പി.വി. അന്‍വര്‍ നേടിയപ്പോള്‍ എന്‍ഡിഎയ്ക്ക് അവരുടെ വോട്ടുകള്‍ കൃത്യമായി പോള്‍ ചെയ്തു. 8536 വോട്ടുകളാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി മോഹന്‍കുമാറിന് നേടാനായത്്

Comments