അമേരിക്കൻ ഇസ്രായിൽ അധിനിവേഷത്തിനെതിരേ ഐക്യദാർഢ്യം.
കണ്ണൂർ : അമേരിക്കയും ഇസ്രായേലും ഫലസ്തീനിലും ഇറാനിലും നടത്തിക്കൊണ്ടിരിക്കുന്ന അധിനിവേശത്തിനെതിരെ ഐക്യ ദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് വെൽഫെയർ പാർട്ടി കണ്ണൂർ കോർപറേഷൻ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ ബഹുജന റാലിയും സംഗമവും സംഘടിപ്പിച്ചു. ജില്ലാ സിക്രട്ടറി ഇംതിയാസ് താണ പരിപാടി ഉദ്ഘാടനം ചെയ്തു. കോർപ്പറേഷൻ കമ്മറ്റി പ്രസിഡണ്ട് സി പി മുസ്തഫ അധ്യക്ഷത വഹിച്ചു. എം സി അബ്ദുൽ ഖല്ലാക്ക് മുഖ്യ പ്രഭാഷണം നടത്തി.
ബി ഖാലിദ് സ്വാഗതവും കെ വി അശ്രഫ് നന്ദിയും പറഞ്ഞു. കെ അബ്ദുൽ അസീസ്, അൻസാരി കസാനക്കോട്ട, ഇ വി നിസാമുദ്ദീൻ, നാസിർ കണ്ണോത്തും ചാൽ, സാദിഖ് വാഴയിൽ, എ അബ്ദുൽ മജീദ് തുടങ്ങിയവർ നേതൃത്വം നൽകി.

Comments