നിരവധി വ്യാപാര സ്ഥാപനങ്ങളിലും മറ്റും സാധനങ്ങൾ വാങ്ങി സ്ക്രീൻ ഷോട്ട് കാണിച്ച് പണമടച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് സാധനങ്ങൾ കൈക്കലാക്കി തട്ടിപ്പ് നടത്തുന്ന ഓട്ടോ ഡ്രൈവർ പിടിയിൽ.
കോഴിക്കോട്: നിരവധി വ്യാപാര സ്ഥാപനങ്ങളിലും മറ്റും സാധനങ്ങൾ വാങ്ങി സ്ക്രീൻ ഷോട്ട് കാണിച്ച് പണമടച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് സാധനങ്ങൾ കൈക്കലാക്കി തട്ടിപ്പ് നടത്തുന്ന ഓട്ടോ ഡ്രൈവറായ തിരുനാവായ സ്വദേശിയും ഇപ്പോൾ കടലുണ്ടി ആനങ്ങാടിയിൽ വാടകക്ക് താമസിക്കുന്ന കുന്നുമ്മൽ വിഷ്ണു(30) എന്ന ഓസി വിഷ്ണുവിനെയാണ് ഡി സി പി അരുൺ കെ പവിത്രൻ ഐ.പി.എസ് ൻ്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്ക്വാഡും മെഡിക്കൽ കോളജ് അസിസ്റ്റൻ്റ് കമ്മീഷണർ ഉമേഷിൻ്റെ നേതൃത്വത്തിലുള്ള മാവൂർ ഇൻസ്പെക്ടർ ആർ.ശിവകുമാറും സംഘവും അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തിൽ സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളായ ഹാദിൽ കുന്നുമ്മൽ, ഷാഫി പറമ്പത്ത്, ജിനേഷ് ചൂലൂർ, ഷഹീർ പെരുമണ്ണ, രകേഷ് ചൈതന്യം, മാവൂർ സ്റ്റേഷനിലെ അജീഷ് താമരശ്ശേരി, വിപിൻലാൽ, ഷറഫലി, വനിതാ സിപിഒ ബനിഷ എന്നിവരുമുണ്ടായിരുന്നു.

Comments