ഭിന്നശേഷിക്കാര്‍ക്ക് സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടറുകള്‍ വിതരണം ചെയ്തു.




കണ്ണൂര്‍: ജില്ലാപഞ്ചായത്തിന്റെ 2024-25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി സാമൂഹ്യനീതി വകുപ്പിന്റെ സഹകരണത്തോടെ ഭിന്നശേഷിക്കാര്‍ക്ക് സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടറുകള്‍ വിതരണം ചെയ്തു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ രത്നകുമാരി വിതരണോദ്ഘാടനം നിര്‍വഹിച്ചു. തടസ്സരഹിത സഞ്ചാരത്തിനും വരുമാനം കണ്ടെത്തുന്നതിനും ഭിന്നശേഷിക്കാരെ പ്രാപ്തരാക്കുന്ന ഈ പദ്ധതിയിലൂടെ ജില്ലാപഞ്ചായത്ത് അവര്‍ക്കൊപ്പമുണ്ടെന്ന് ഒരിക്കല്‍കൂടി തെളിയിക്കുകയാണ് എന്ന് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. രാമന്തളി, എരമം, കുറ്റൂര്‍, പാപ്പിനിശ്ശേരി, പെരിങ്ങോം, വയക്കര, മാലൂര്‍, കുറ്റിയാട്ടൂര്‍, അഴീക്കോട്, ചൊക്ലി, തൃപ്രങ്ങോട്ടൂര്‍, മുണ്ടേരി, പെരളശ്ശേരി ഗ്രാമപഞ്ചായത്തുകളിലെ 21 ഗുണഭോക്താക്കള്‍ക്കാണ് സ്‌കൂട്ടര്‍ വിതരണം ചെയ്തത്. 23,00,000 രൂപയാണ് ഇതിനായി വകയിരുത്തിയത്. സൈഡ് വീല്‍ ഘടിപ്പിച്ച സ്‌കൂട്ടര്‍ ഒന്നിന് എല്ലാ ചെലവുകളും ഉള്‍പ്പെടെ 1,05,000 രൂപയാണ് വിലവരുന്നത്. അടുത്ത സാമ്പത്തിക വര്‍ഷത്തിലും ഈ പദ്ധതിക്ക് വേണ്ടി 15,00,000 രൂപ വകയിരുത്തിയിരുത്തിയിട്ടുണ്ടെന്ന് ജില്ലാപഞ്ചായത്ത് അറിയിച്ചു. ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസം, തൊഴില്‍ പരിശീലനം, കലാകായിക പരിപോഷണം, സാമൂഹ്യ ഉന്നമനം തുടങ്ങിയ വിവിധ മേഖലകളില്‍ ജില്ലാപഞ്ചായത്ത് നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്നുണ്ട്.  ജില്ലാപഞ്ചായത്ത് അങ്കണത്തില്‍ നടന്ന പരിപാടിയില്‍ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യന്‍ അധ്യക്ഷനായി. ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ സുരേഷ് ബാബു പദ്ധതി വിശദീകരണം നടത്തി. ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി ചെയര്‍പേഴ്സണ്‍മാരായ യു.പി ശോഭ, എന്‍.വി ശ്രീജിനി, ആസൂത്രണ സമിതി ഉപാധ്യക്ഷന്‍ ഗംഗാധരന്‍ മാസ്റ്റര്‍, ജില്ലാപഞ്ചായത്ത് അംഗം തോമസ് വക്കത്താനം, ജില്ലാ പഞ്ചായത്ത് സെക്രട്ടറി ടൈനി സൂസന്‍ ജോണ്‍, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ പി ബിജു, ഫിനാന്‍സ് ഓഫീസര്‍ കെ.വി മുകുന്ദന്‍ എന്നിവര്‍ പങ്കെടുത്തു.


• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ഗ്രൂപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ ... https://chat.whatsapp.com/Kf2kLvvUkQDDN3stM3I8GW

Comments

Popular posts from this blog

രാജകീയ അലങ്കാരവുമായി ഇത്തവണയും ഇഖ്ബാലിൻ്റെ സ്വർണ്ണവിസ്മയം; വാഹന അലങ്കാര മികവിൽ തുടർച്ചയായ 15 വർഷത്തെ ചാമ്പ്യൻ ഇഖ്ബാൽ വീണ്ടും ലോകശ്രദ്ധ പിടിച്ചുപറ്റാൻ ഒരുങ്ങുന്നു.

അനധികൃത നിർമ്മാണം പൊളിച്ച് നീക്കി നടപ്പാതയൊരുക്കി കോർപ്പറേഷൻ. Newsofkeralam

വഖഫ് നിയമ ഭേദഗതി ബില്ലിനെതിരെ എസ്ഡിപിഐ കണ്ണൂർ ജില്ലാ കമ്മിറ്റി കണ്ണൂർ റെയിൽവേ സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.