ബഷീര്‍ ചെറുകഥാ പുരസ്‌ക്കാരം; അപേക്ഷ ക്ഷണിച്ചു.
വിവര പൊതുജന സമ്പര്‍ക്ക വകുപ്പ്, കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ വായനാ പക്ഷാചരണത്തിന്റെ ഭാഗമായി യുവാക്കള്‍ക്ക് നല്‍കി വരുന്ന ബഷീര്‍ ചെറുകഥാ പുരസ്‌ക്കാരത്തിന് ജില്ലയിലെ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പ്രായപരിധി 40 വയസ്സ് വരെ. മുന്‍പ് പ്രസിദ്ധീകരിച്ചിട്ടില്ലാത്ത സൃഷ്ടികള്‍ കാസര്‍കോട് സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ തപാല്‍ മാര്‍ഗ്ഗമോ, ഇമെയില്‍ വഴിയോ ജൂണ്‍ 25 നകം നല്‍കാവുന്നതാണ്. വിലാസം- ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍സ്റ്റേഷന്‍, വിദ്യാനഗര്‍, കാസര്‍കോട്, 671 123. ഇ sabnÂþprdcontest@gmail.com. ഫോണ്‍- 04994 255145.

Comments