ആലക്കോട് എക്സൈസിൻ്റെ വൻ കഞ്ചാവ് വേട്ട.
കണ്ണൂർ: ആലക്കോട് എക്സൈസ് റേഞ്ച് ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ നസീബ് സി എച്ചും സംഘവും ആലക്കോട്- കരുവഞ്ചാൽ ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ 9.900 കിലോഗ്രാം കഞ്ചാവ് വിൽപ്പനക്കായി സ്കൂട്ടറിലും ഷോൾഡർ ബാഗിലുമായി കടത്തിക്കൊണ്ടുവന്ന കുറ്റത്തിന് തളിപ്പറമ്പ് വെള്ളാട് നടുവിൽ നറുക്കുംകര താമസിക്കുന്ന തേമംകുഴിയിൽ വീട്ടിൽ ജോഷി പ്രകാശ് (23) നെ അറസ്റ്റ് ചെയ്തു. ആലക്കോട് എക്സൈസ് സംഘം ഒരു മാസത്തോളം നടത്തിയ രഹസ്യ നിരീക്ഷണത്തിൻ്റെ ഭാഗമായാണ് ജോഷി പ്രകാശിനെ പിടികൂടിയത്. കരുവഞ്ചാലിൽ വച്ചാണ് കഞ്ചാവിൻ്റെ വൻ ശേഖരത്തോടുകൂടി എക്സൈസ് ഇൻസ്പെക്ടറും സംഘവും പ്രതിയെ അറസ്റ്റ് ചെയ്തത് മംഗലാപുരത്തുനിന്നും കഞ്ചാവു വാങ്ങി മലയോര മേഖലയിൽ വിൽപ്പന നടത്തുന്നയാളാണ് പ്രതിയെന്നും ഇയാൾക്കെതിരെ മുമ്പും കഞ്ചാവ് കേസ് നിലവിലുണ്ട്. എക്സൈസ് ഇൻസ്പെക്ടർ കൂടാതെ എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ഗിരീഷ് കെ വി, അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് തോമസ് ടി കെ, പ്രിവന്റ്റ്റീവ് ഓഫീസർ ഗ്രേഡ് ഷിബു സി കെ, സിവിൽ എക്സൈസ് ഓഫീസർമാരായ രാജീവ് പി കെ, പ്രണവ് ടി, ജിതിൻ ആന്റണി സന്തോഷ് കെ വി എന്നിവരും ഉണ്ടായിരുന്നു.

Comments