'അനധികൃത ലഹരി ഉപയോഗങ്ങളുടെ വിൽപ്പന കർശന ഇടപെടലിലൂടെ തടയുക' ലഹരിക്കെതിരെ വ്യാപാരികളും രംഗത്ത്.
ന്യൂസ് ഓഫ് കേരളം, ന്യൂസ് ഡെസ്ക്. കണ്ണൂർ.
News Updated By : 03/ജൂൺ/2025.
കണ്ണൂർ: സിറ്റിയിലും പരിസരങ്ങളിലും ഉള്ള വ്യാപാര സ്ഥാപനങ്ങളിൽ ലഹരി വസ്തുക്കളുടെ വിൽപ്പന നടക്കുന്നില്ല എന്ന് ഉറപ്പു വരുത്തുക, അനധികൃത ലഹരി ഉപയോഗങ്ങളുടെ വിൽപ്പന കർശന ഇടപെടലിലൂടെ തടയുക സംശയാസ്പദമായ ആളുകളെയോ വാഹനങ്ങളോ കണ്ടാൽ അധികാരികളെ അറിയിക്കുക എന്ന ഉദ്ദേശത്തോടെ , സിറ്റി ലഹരി വിരുദ്ധ ജനകീയ കൂട്ടായ്മയും വ്യാപാരികളും സിറ്റി പോലീസും ചേർന്ന് കൊണ്ട് സ്കൂൾ പരിസരങ്ങളിലുള്ള കടകളിൽ പ്രത്യേകം തയ്യാർ ചെയ്ത ബോർഡുകൾ സ്ഥാപിക്കുന്നതിന്റെ ഔപചാരികമായ ഉത്ഘാടനം സിറ്റി ഹൈ സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ സിറ്റി സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ ആർ. പി. വിനോദ് വ്യാപാരി റിസ്‌വാനു നൽകി കൊണ്ട് നിർവഹിച്ചു. ചടങ്ങിൽ ലഹരി വിരുദ്ധ ജനകീയ കൂട്ടായ്മയുടെ ചെയർ മാൻ പി. മുബഷിർ, കൺവീനർ കെ. നിസാമുദ്ധീൻ , കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ഡലം പ്രസിഡണ്ട് കെ. വി. സലീം , പി. റയീസ്, ഹമ്രാസ്, എം പി.. ഗസ്സാലി, സിറ്റി ഹൈസ്കൂൾ ഹെഡ് മിസ്ട്രെസ് പ്രഭ ടീച്ചർ , പ്രിൻസിപ്പൽ ഷൈജു, ശുഭ ടീച്ചർ, ബഷീർ മാസ്റ്റർ എന്നിവർ പങ്കെടുത്തു.
• 'NEWSOFKERALAM / ന്യൂസ് ഓഫ് കേരളം' വാർത്തകൾ വാട്സ്ആപ്പ് ചാനലിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കും പ്രധാന അറിയിപ്പുകൾക്കും പെട്ടന്ന് തന്നെ അറിയാൻ ന്യൂസ് ഓഫ് കേരളം വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ ... https://whatsapp.com/channel/0029Vb5pE8vHLHQeuJMEIe0I

Comments