കെ.വി പ്രമോദൻ കൂത്തുപറമ്പ് പോലീസ് അസിസ്റ്റന്റ് കമ്മീഷണർ ആയി ചാർജടുത്തു.
കണ്ണൂർ: കെ.വി പ്രമോദൻ കൂത്തുപറമ്പ് പോലീസ് അസിസ്റ്റന്റ് കമ്മീഷണർ ആയി ചാർജടുത്തു. പേരാവൂർ ഡിവൈഎസ്പി ആയിരുന്നു. 2023ൽ രാഷ്ട്രപതിയുടെ സ്തുത്യർഹ സേവനത്തിനുള്ള പോലീസ് മെഡൽ, 2015ൽ മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ, രണ്ടുതവണ ഡിജിപി യുടെ കുറ്റാന്വേഷണ മികവിനുള്ള ബാഡ്ജ് ഓഫ് ഓണർ ബഹുമതിയും നേടി. മമ്പറം കീഴത്തൂർ സ്വദേശിയായ കെ.വി പ്രമോദൻ ഇപ്പോൾ പന്തക്കപ്പാറയിലാണ് താമസം. ഭാര്യ : അനുശ്രീ ടീച്ചർ (മാലൂർ യു.പി.എസ്). മകൻ : ആദീവ് പ്രമോദ്. സഹോദരൻ : കെ.വി ഗണേശൻ (സി.ഐ മട്ടന്നൂർ എയർപോർട്ട് ഇമിഗ്രേഷൻ).
- അബൂബക്കർ പുറത്തീൽ, ന്യൂസ് ഓഫ് കേരളം, കണ്ണൂർ ഡെസ്ക്.

Comments